കൊച്ചി : ലാവലിനെക്കാള്‍ വലിയ അഴിമതിയാണ് കെ- റെയിലിന്‍റേതെന്ന് രമേശ് ചെന്നിത്തല. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വൈറ്റിലയില്‍ സംഘടിപ്പിച്ച കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിലവിലുള്ള റെയിലിന്റെ സിഗ്നല്‍ സംവിധാനം ആധുനീകരിക്കുകയും പാത നവീകരിക്കുകയും ചെയ്താല്‍ അഞ്ചു മണിക്കൂറില്‍ കാസര്‍കോടുനിന്ന് തിരുവനന്തപുരത്ത് എത്താം.
ഇതിന് 25,000 കോടിമതി. പിന്നെന്തിനാണ് രണ്ട് ലക്ഷം കോടി രൂപമുടക്കി പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് കെ-റെയിലുമായി വരുന്നതെന്നും രമേശ് ചോദിച്ചു. എം. വിന്‍സന്‍റ് എം. എല്‍.എ, ജ്യോതികുമാര്‍ ചാമക്കാല, ചാള്‍സ് ഡയസ്, ജി. ഗോപകുമാര്‍, കൗണ്‍സിലര്‍ സോളി ജോസഫ്, ടി.കെ. സിറോഷ്, എം. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.