തൃക്കാക്കര : തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസുകാരല്ലെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന് അത്തരം ശീലങ്ങളില്ല. കുറ്റക്കാര്‍ ആരാണെന്ന് പോലീസ് തന്നെ കണ്ടുപിടിക്കട്ടെ. മറ്റൊന്നും പറയാന്‍ ഇല്ലാത്തത് കൊണ്ടാണ് എല്‍.ഡി.എഫ് ആരോപണം ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ജോ ജോസഫിന്‍റേതെന്ന് ആരോപിക്കുന്ന തരത്തിലുള്ള അശ്ലീല വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഈ സംഭവത്തില്‍ എല്‍.ഡി.എഫ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ജോ ജോസഫിനെതിരായ അശ്ലീല വീഡിയോക്ക് പിന്നിൽ കോൺഗ്രസുകാരല്ലെന്ന് ചെന്നിത്തല
RECENT NEWS
Advertisment