തിരുവനന്തപുരം : കോവിഡിന്റെ വ്യാപനത്തിനു പുറമെ കനത്ത മഴ പരക്കെ നാശം വിതയ്ക്കുയാണ്. ഇതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിച്ച സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കോവിഡിന്റെ അതി തീവ്രവ്യാപനമാണ് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ആശുപത്രികളില്‍ കിടക്കകള്‍ കിട്ടാനില്ലെന്ന പരാതി വ്യാപകമായി ഉയരുന്നു. കൂടാതെ ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമാണ്. മരണ നിരക്ക് ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നു. ഇതിന് പുറമെയാണ് വാക്‌സീന്റെ ദൗര്‍ലഭ്യം. അടിയന്തിരമായി ഇവയ്ക്ക് പരിഹാരം കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.