കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് പോയവരുടെ രാഷ്ട്രീയ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു : ചെറിയാന്‍ ഫിലിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പലപ്പോഴായി കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് പോയ ഒരാൾ പോലും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായില്ലെന്നും ഇവരുടെ രാഷ്ട്രീയ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ്. തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് പഴയ കോണ്‍ഗ്രസ് നേതാക്കളെ ചെറിയാന്‍ ഫിലിപ്പ് നര്‍മ്മരസത്തില്‍ കുത്തിനോവിച്ചത്. പോസ്റ്റ് ഇങ്ങനെ >>> കെ.വി. തോമസ്, പീലിപ്പോസ് തോമസ്, ശോഭന ജോർജ്, കെ.സി.റോസക്കുട്ടി, ഷാജിതാ കമാൽ, ലതികാ സുഭാഷ്, കെ.പി.അനിൽകുമാർ, പി.എസ്.പ്രശാന്ത്, ഡോ.പി.സരിൻ, എ.രാമസ്വാമി, സതികുമാർ, റിയാസ് പഴഞ്ഞി, ബാബു ജോർജ്, ഡോ.സജി ചാക്കോ തുടങ്ങിയവരിൽ ഒരാൾ പോലും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായില്ല.

കോൺഗ്രസിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിരുന്ന ഇവർക്ക് പഴയ സ്മരണകൾ അയവിറക്കി കഴിയാം. ഇവരുടെ രാഷ്ട്രീയ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു.
കോൺഗ്രസിൽ എനിക്ക് ജയസാധ്യതയുള്ള സീറ്റ് നൽകാൻ തയ്യാറായിരുന്നെങ്കിലും സപ്തതി കഴിഞ്ഞതിൽ മത്സരിക്കാനില്ലെന്ന പരസ്യനിലപാടാണ് മാസങ്ങൾക്കു മുമ്പേ ഞാൻ സ്വീകരിച്ചത്. അത്തരം ഒരു നിലപാട് എന്റെ പഴയ സുഹൃത്തുക്കളാരും സ്വീകരിച്ചതായി അറിയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...