Saturday, May 10, 2025 9:14 pm

ബോൾഗാട്ടി പാലസ് വിൽക്കാൻ കെ.വി തോമസ് കരാറുണ്ടാക്കി ; ആരോപണവുമായി ചെറിയാൻ ഫിലിപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുന്‍ മന്ത്രി കെ.വി തോമസിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. 2003ല്‍ ടൂറിസം മന്ത്രിയായിരുന്നപ്പോള്‍ ബോള്‍ഗാട്ടി പാലസ് വില്‍ക്കാന്‍ കെ.വി തോമസ് കരാറുണ്ടാക്കിയെന്നാണ് ആരോപണം. ഒരു ടെന്‍ഡറും കൂടാതെയാണ് മലേഷ്യന്‍ കമ്പനിയുടെ പ്രോജക്‌ട് കെ.വി തോമസിന്റെ കാലത്ത് ടൂറിസം വകുപ്പ് അംഗീകരിച്ചതെന്നും ഫേസ്ബുക് കുറിപ്പിലൂടെയും തന്‍റെ യൂട്യൂബ് ചാനലിലിലൂടെയും ചെറിയാന്‍ ഫിലിപ് ആരോപിക്കുന്നു.

കെ.വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ ആരോപണം. തോമസ് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കെ.പി.സി.സി വ്യക്തമാക്കിയിരുന്നു. ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കരയില്‍ നടന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കാട്ടി അദ്ദേഹത്തെ കെ.പി.സി.സി പുറത്താക്കിയത്.

ചെറിയാന്‍ ഫിലിപ്പിന്‍റെ ഫേസ്ബുക് പോസ്റ്റ്
ബോള്‍ഗാട്ടി പാലസ് വില്‍ക്കാന്‍കെ വി തോമസ് കരാറുണ്ടാക്കി. 2003-ല്‍ കെ വി തോമസ് ടൂറിസം മന്ത്രിയായിരുന്നപ്പോള്‍ കെ.ടി.ഡി.സി വക ബോള്‍ഗാട്ടി പാലസും ഹോട്ടല്‍ സമുച്ചയവും അടങ്ങുന്ന എട്ട് ഏക്കര്‍ സ്ഥലം ഒരു മലേഷ്യന്‍ കമ്പനിക്ക് വില്‍ക്കാന്‍ കരാറുണ്ടാക്കിയിരുന്നു. 64 ആഢംബര നൗകകള്‍ക്ക് നങ്കൂരമിടാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ മറീന എന്ന മിനി തുറമുഖം ബോള്‍ഗാട്ടി ദ്വീപില്‍ തുടങ്ങുന്നതിന് മലേഷ്യന്‍ കമ്പനിയുമായി ചേര്‍ന്നുള്ള ഒരു സംയുക്ത സംരംഭത്തിനാണ് കരാറില്‍ ഏര്‍പ്പെട്ടത്. ഈ കരാര്‍ നടപ്പിലാക്കിയിരുന്നുവെങ്കില്‍ കേരള സര്‍ക്കാരിന്റെ ഏറ്റവും അമൂല്യമായ ടൂറിസം കേന്ദ്രം നഷ്ടപ്പെടുമായിരുന്നു.

ഒരു ടെന്‍ഡറും കൂടാതെയാണ് മലേഷ്യന്‍ കമ്പനിയുടെ പ്രോജക്‌ട് കെ വി തോമസിന്റെ കാലത്ത് ടൂറിസം വകുപ്പ് അംഗീകരിച്ചത്. കരാര്‍ പ്രകാരം കെ ടി ഡി സി ക്ക് 25 ശതമാനം ഓഹരി മാത്രം. 40 കോടി രൂപയാണ് മറീന നിര്‍മ്മാണത്തിന്റെ ചെലവ്. ബോള്‍ഗാട്ടി പാലസും ഹോട്ടലുമെല്ലാം കെ.ടി ഡിസിയുടെ ഓഹരിയായി കണക്കാക്കും. വിലമതിക്കാനാവാത്ത സര്‍ക്കാര്‍ സ്വത്തിന് പത്തു കോടി രൂപ മാത്രം വിലയാണിട്ടത്.

2006 ല്‍ ഞാന്‍ കെടിഡിസി ചെയര്‍മാന്‍ ആയപ്പോള്‍ ഈ കരാര്‍ അവഗണിച്ചു കൊണ്ട് ഈ പ്രോജക്‌ട് കെ.ടി.ഡി സി യുടെ ഉടമസ്ഥതയില്‍ നേരിട്ടു നടപ്പാക്കി. നിര്‍മ്മാണ ചുമതല ആഗോള ടെന്‍ഡര്‍ വിളിച്ച്‌ ഒരു വിദഗ്ധ സമിതിയുടെ പരിശോധന പ്രകാരമാണ് ഷാര്‍ജയിലെ ഒരു കമ്പനിയെ ഏല്പിച്ചത്. കേന്ദ്ര സഹായത്തോടെയും ബാങ്ക് ലോണ്‍ എടുത്തുമാണ് പണം സമാഹരിച്ചത്. അനുബന്ധമായി 32 ഡീലക്സ് മുറികളുള്ള മറീന ഹൗസും നിര്‍മ്മിച്ചു. 2008 ല്‍ മറീനയ്ക്ക് മുഖ്യമന്ത്രി അച്ചുതാനന്ദന്‍ തറക്കല്ലിടുകയും 2010 ല്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി ഇന്ന്...

0
മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എട്ടു പേരുടെ പരിശോധനാ...

അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ

0
തൃശൂർ: അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കളെ കുന്നംകുളം പോലീസ്...

കുളത്തുമണ്ണിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

0
കോന്നി : പാടം ഫോറെസ്റ്റേഷൻ പരിധിയിൽ കുളത്തുമണ്ണിൽ കാട്ടാനയുടെ ജഡം കണ്ടെത്തി....

ഇന്ത്യൻ സൈനികർക്ക് ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം അർപ്പിച്ചു

0
പത്തനംതിട്ട : ജമ്മു കാശ്മീരിലെ ഭീകരവിരുദ്ധ ആക്രമണത്തിന് തക്കതായ തിരിച്ചടി നൽകിയ...