തിരുവനന്തപുരം : സാമൂഹ്യ മാധ്യമങ്ങളിൽ ആയിരക്കണക്കിന് സൈബർ ഗുണ്ടകളുടെ പുലഭ്യ പീഢനത്തിന് ഇരയായ മമ്മൂട്ടിയോട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാപ്പുപറയയണമെന്ന് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.പാർട്ടി ചാനൽ ചെയർമാൻ എന്ന നിലയിലുള്ള 25 വർഷത്തെ സേവനത്തിന് സി.പി.എം നൽകിയ സമ്മാനമാണ് തെറിയഭിഷേകം. രാജ്യസഭാ അംഗത്വമോ സർക്കാർ പദവികളോ നൽകി ആദരിക്കുന്നതിനു പകരം ഭീഭത്സമായ വാക്ക് ശരങ്ങൾ കൊണ്ട് സഖാക്കൾ മമ്മൂട്ടിയുടെ നെഞ്ചുപിളർക്കുകയാണ് ചെയ്തത്. ഒരിക്കലും കേട്ടിട്ടില്ലാത്ത അറപ്പുണ്ടാക്കുന്ന അശ്ലീല പദങ്ങൾ കൊണ്ട് മമ്മൂട്ടിയെ അധിക്ഷേപിച്ചവരെ തള്ളിപ്പറയാനോ അപലപിക്കാനോ സി.പി.എം പ്രമുഖ നേതാക്കളാരും തയ്യാറായിട്ടില്ല. വയനാട്ടിലെ ടൗൺഷിപ്പ് സർക്കാരിൻ്റെയും പാർട്ടിയുടെയുടെയും മാത്രം നേട്ടമായി കൊട്ടിഘോഷിക്കുമ്പോൾ ഇത് കേരള ജനതയുടെ പൊതു പണമാണെന്ന സത്യം തുറന്നു പറഞ്ഞതാണ് മമ്മൂട്ടിക്കെതിരായ പ്രകോപനത്തിന് മുഖ്യകാരണം. സിപിഎം വയനാട് ജില്ലാ സെക്രട്ടറിയോട് നീരസം കാട്ടിയെന്ന കാര്യം മാത്രം വിവാദമാക്കിയത് മമ്മൂട്ടി ചൂണ്ടിക്കാട്ടിയ യഥാർത്ഥ വസ്തുത മറച്ചുപിടിക്കാനാണെന്നും അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























