നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ അവരുടെ അതൃപ്തി വകവയ്ക്കാതെ ചെറിയാൻ ഫിലിപ്പ് ആലിംഗനം ചെയ്യാൻ ശ്രമിച്ചത് വിവാദമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെ ഇന്ദിരാഭവനിലേക്കെത്തിയെ എംഎൽഎമാരെയെല്ലാം ആലിം​ഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്. വനിതാ എംഎൽഎമാരെയടക്കം കെട്ടിപ്പിടിക്കുന്ന ചെറിയാൻ ഫിലിപ്പിന്റെ നടപടി വ്യാപക വിമർശനത്തിനിടയാക്കി. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ‌ വൈറലായി. കൊല്ലം നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നതും ബിന്ദു കൃഷ്ണ ഒഴിഞ്ഞുമാറുന്നതുമായ വീഡിയോയാണ് പ്രചരിച്ചത്. മാധ്യമങ്ങളോട് സംസാരിച്ച ശേഷം എത്തിയ ബിന്ദു കൃഷ്ണയെ ചെറിയാൻ ഫിലിപ്പ് അവരെ ആലിംഗനം ചെയ്യാൻ ശ്രമിച്ചു. എന്നാൽ ബിന്ദു കൃഷ്ണ അതൃപ്തി പ്രകടമാക്കി ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ചെറിയാൻ ഫിലിപ്പ് വീണ്ടും ആലിം​ഗനം ചെയ്യാൻ ശ്രമിച്ചു.

ഒടുവിൽ ബിന്ദു കൃഷ്ണ കൈകൂപ്പി മാറിപ്പോകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ചെറിയാൻ ഫിലിപ്പിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു. ഒരാൾ താൽപര്യമില്ലായ്മ പ്രകടിപ്പിച്ചിട്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചത് മോശമായ പ്രവൃത്തിയാണെന്ന് പലരും കുറിച്ചു. പൊതുവിടങ്ങളില്‍ പാലിക്കേണ്ട മര്യാദ ചെറിയാൻ ഫിലിപ്പ് പാലിച്ചെല്ലെന്നും വിമർശനമുയർന്നു. ഇന്ദിരാ ഭവനിലെത്തിയ മിക്ക എംഎൽഎമാരെയും കെട്ടിപ്പിടിച്ചാണ് ചെറിയാൻ ഫിലിപ്പ് സ്വീകരിച്ചത്. വിഡി സതീശനെ കവിളിൽ ഉമ്മ വെക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...