പന്തളം : ചേരിക്കൽ നാട്ടരങ്ങ് കലാസാംസ്‌കാരികവേദിയുടെ 28-ാമത് വാർഷികാഘോഷമായ ചേരിക്കലോത്സവം 10, 11, 12 തീയതികളിൽ ചേരിക്കൽ ഗവ.എസ് വി എൽ പി സ്‌കൂളിലെ പി.കെ. കുമാരൻ നഗറിൽ നടക്കും. വൈകിട്ട് 5 ന് നടക്കുന്ന സമ്മേളനത്തിൽ ‘സ്വപ്നസൗധം ‘ഓഫീസ് കെട്ടിടം ഉദ്ഘാടനം മുൻ എം.പി അഡ്വ.കെ. സോമപ്രസാദ് നിർവ്വഹിക്കും. നാട്ടരങ്ങ് പ്രസിഡന്റ് പി കെ സുഭാഷ് അദ്ധ്യക്ഷത വഹിക്കും. പന്തളം നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ് മുഖ്യാതിഥിയാവും. കെട്ടിടത്തിന്റെ കോൺട്രാക്ടർ പ്രസന്നകുമാർ, അമ്മിണി പ്ലാപ്പള്ളിൽ എന്നിവരെ പി വി അരവിന്ദാക്ഷൻ ആദരിക്കും.
വാർഡ് കൗൺസിലർമാരായ എസ് അരുൺ, ടി കെ സതി എന്നിവർ പ്രസംഗിക്കും. ആർ ജ്യോതി കുമാർ എസ്, ഷെരീഫ്, അഡ്വ. പന്തളം പ്രതാപൻ,ജി ബൈജു സേതുകുമാർ വി, സി.ജി ജനാർദ്ദനൻ, ശരത് കൃഷ്ണ, സെയ്ഫുദ്ദീൻ, എം ആർ സുധാകരൻ, ബിജു കണ്ണങ്കര, അനുജ അനൂപ്, അമലു ശ്രീകുമാർ സെക്രട്ടറി ജുബൻ കെ.വി. ട്രഷറർ സന്തോഷ് കുമാർ പി ബി എന്നിവർ പ്രസംഗിക്കും. തുടർന്ന് കലാപരിപാടികൾ. 11 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന പ്രതിഭാസംഗമം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് വിഷ്ണു കെ രമേശ് അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ബഹുമുഖപ്രതിഭകളെ ആദരിക്കും. ആന്റോ ആന്റണി എം.പി വിദ്യാർത്ഥി പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകും. രാത്രി 8 ന് കലാപരിപാടികൾ.
12 ന് വൈകിട്ട് 3 ന് സാംസ്‌കാരിക ഘോഷയാത്ര. തുടർന്ന് സാംസ്‌കാരിക സന്ധ്യ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി കെ സുഭാഷ് അദ്ധ്യക്ഷത വഹിക്കും. വി കെ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം ചെങ്ങറ സുരേന്ദ്രൻ ചികിത്സാ സഹായം നൽകും. നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ് സമ്മാനവിതരണം നടത്തും. നൂറനാട് സുകു, പ്രിയരാജ് ഭരതൻ, പി കെ രാജൻ, മഞ്ചു വിശ്വനാഥ്, ദയ കെ സുഭാഷ്, ജ്യോതിഷ് എം വി എന്നിവർ പ്രസംഗിക്കും.