ചേര്‍ത്തല: ചേര്‍ത്തലയില്‍ ഗുണ്ടാ ആക്രമണങ്ങള്‍ക്കിടെ ഒരാള്‍ക്ക് വെടിയേറ്റ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിരവധി അക്രമങ്ങള്‍ ചെയ്തുകൂട്ടിയ സംഭവത്തിലാണ് അറസ്റ്റ്. രണ്ട് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച സംഘം ഒരാളെ വെടിവെച്ച് പരിക്കേല്‍പ്പിക്കുകയും വീടുകള്‍ തല്ലിത്തകര്‍ക്കുകയും വീട്ടുപകരണങ്ങളും വാഹനങ്ങളും തല്ലി തകര്‍ക്കുകയും ചെയ്തിരുന്നു.
ജിംനേഷ്യത്തിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞതിന്റെ തുടര്‍ച്ചയായിരുന്നു അക്രമ പരമ്പര. ഈ ആക്രമണങ്ങളില്‍ ഒരാള്‍ക്ക് എയര്‍ഗണ്ണില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു. അതേസമയം തന്നെ വിവിധയിടങ്ങളിലുള്ള മൂന്നു വീടുകള്‍ക്കു നേരെയും അക്രമമുണ്ടായി. ഏതാനും വാഹനങ്ങളും തകര്‍ത്തു. ദേശീയപാതയില്‍ ഒറ്റപ്പുന്നകവലക്കു സമീപമായിരുന്നു അക്രമങ്ങളുടെ തുടക്കം.