ചേർത്തലയിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയിൽ വൻ ഗർത്തം രൂപപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ചേർത്തല : ആലപ്പുഴ 11-ാം മൈലിൽ നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിൽ വൻ ഗർത്തം രൂപപ്പെട്ടു. നിർമ്മാണം ഏകദേശം പൂർത്തിയായ അണ്ടർപാസിനോട് ചേർന്നുള്ള ഫ്ലൈ ഓവറിലാണ് അപകടകരമായ രീതിയിൽ വലിയ കുഴി രൂപപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഈ ഗർത്തം നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന പാതയിൽ ഏകദേശം 12 അടിയോളം ആഴത്തിലാണ് മണ്ണ് ഇടിഞ്ഞുതാഴ്ന്നിരിക്കുന്നത്. ഗർത്തം കണ്ട ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് അവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതിനാൽ വലിയൊരു അപകടം ഒഴിവായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദേശീയപാത അതോറിറ്റി അധികൃതരും കരാറുകാരും ജെ.സി.ബി ഉപയോഗിച്ച് ഗർത്തം കോൺക്രീറ്റ് ചെയ്ത് അടയ്ക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ അത് തടഞ്ഞു. കൃത്യമായ പരിശോധനകൾ നടത്താതെ വെറുതെ കുഴി നികത്തുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ ആരോപിച്ചു. ഇത്തരത്തിൽ വെറുതെ കുഴി അടച്ചാൽ ഭാവിയിൽ വാഹനങ്ങൾ ഇതിനുള്ളിലേക്ക് മറിയാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....