ചേര്‍ത്തല : ഒരു ഡോക്ടര്‍ അടക്കം അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചേര്‍ത്തലയില്‍ അതീവ ജാഗ്രത. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ ഒരു ഡോക്ടറും രണ്ട് സ്റ്റാഫ് നഴ്സുമാരും ഉള്‍പ്പെടുന്നു. ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് താലൂക്ക് ആശുപത്രി അടയ്ക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കൊറോണ രോഗം സ്ഥിരീകരിച്ച ആലപ്പുഴയിലെ ഗര്‍ഭിണിയെ ചികിത്സിച്ചിരുന്നത് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലാണ്. ഇതേ തുടര്‍ന്നാണ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ കൊറോണ പരിശോധനയ്ക്ക് വിധേയരാക്കിയത്.