കൊച്ചി : ശബരിമല വിമാനത്താവള നിർമ്മാണത്തിന് ചെറുവള്ളി എസ്റേററ്റ് എറ്റെടുക്കാനുള്ള സർക്കാർ ഉത്തരവിൽ സ്റ്റേ തുടരും. സ്റ്റേ ഹൈക്കോടതി കോടതി ഓഗസ്റ്റ് 11 വരെ നീട്ടി. സത്യവാങ്ങ്മൂലം സമർപ്പിക്കാൻ സർക്കാറിന് കോടതി സമയം അനുവദിച്ചു.
എസ്റ്റേറ്റ് കൈവശമുള്ള അയന ചാരിറ്റബിൾ സൊസൈറ്റി സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നഷ്ടപരിഹാരം കോടതിയിൽ കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ഉത്തരവിറക്കിയത്.
ഭൂമി വിലയല്ല മറിച്ച് മരങ്ങൾ ഉൾപ്പടെയുള്ള ചമയങ്ങൾക്കുള്ള നഷ്ടപരിഹാരത്തുകയാണ് കോടതിയിൽ കെട്ടിവെയ്ക്കുന്നതെന്ന് സർക്കാർ അറിയിച്ചിരുന്നു. നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെയ്ക്കാതെ നേരിട്ട് കൈമാറണമെന്നാണ് കൈവശക്കാരായ അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആവശ്യം.