കീം പരീക്ഷ : ഒരു രക്ഷിതാവിനും രോഗം സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാനത്ത് കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഒരു രക്ഷിതാവിനും രോഗം സ്ഥിരീകരിച്ചത്തോടെ തിരുവനന്തപുരത്ത് കടുത്ത ആശങ്ക.

മണക്കാട് സ്വദേശിയായ നാല്‍പ്പത്തേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ മകന്‍ കോട്ടണ്‍ഹില്‍ സ്കൂളിലാണ് പരീക്ഷ എഴുതിയത്. പരീക്ഷ തീരും വരെ രക്ഷിതാവ് സ്കൂളിന് മുന്നില്‍ ഉണ്ടായിരുന്നു. ഇവിടെ ഉണ്ടായിരുന്ന മുഴുവന്‍ രക്ഷിതാക്കളോടും ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ ആശുപത്രിയിലെത്തണമെന്നും ജില്ലാകളക്ടര്‍ നിര്‍ദ്ദേശിച്ചു.

ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ തലസ്ഥാനത്ത് കീം പരീക്ഷ നടത്തുന്നതില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും വലിയ ആശങ്കയാണ് ഉയര്‍ത്തിയിരുന്നത്. പക്ഷെ സര്‍ക്കാര്‍ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോകുകയായിരുന്നു.

പൊഴിയൂരില്‍ നടത്തിയ റാന്‍ഡം പരിശോധനയിലാണ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിക്കൊപ്പം ഹാളില്‍ പരീക്ഷ എഴുതിയവരെ നിരീക്ഷണത്തിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...