നിർത്തിവെയ്ക്കാൻ നോട്ടീസ് പതിച്ചിട്ടും കോഴിഫാം പ്രവർത്തനം തുടരുന്നു ; പ്രക്ഷോഭം ശക്തമാക്കി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കോഴി ഫാമിൻ്റെ പ്രവർത്തനം പഞ്ചായത്ത് അധികൃതർ നിർത്തിവെയ്ക്കുവാൻ നോട്ടീസ് നൽകിയിട്ടും നിയമവിരുദ്ധമായി തുടരുന്നു. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെയും ആരോഗ്യ വകുപ്പിൻ്റെയും നിർദ്ദേശപ്രകാരം പഞ്ചായത്ത് പെരുമ്പെട്ടി പോലീസിൻ്റെ സാന്നിദ്ധ്യത്തിൽ ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകുവാനെത്തുകയും ഉടമ ഉത്തരവ് കൈപ്പറ്റാതെ വെല്ലുവിളി തുടരുകയും അധികൃതർ നോട്ടീസ് പതിക്കുകയും ചെയ്തു.

നോട്ടീസ് നശിപ്പിച്ച് ഉത്തരവ് ലംഘിച്ച് പ്രവർത്തനം തുടർന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പ്രദേശവാസികൾ പഞ്ചായത്തിലേക്കും കോട്ടാങ്ങൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും പ്രക്ഷോഭം സംഘടിപ്പിക്കുകയും തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്ത് എത്തുകയും ഫാമിൻ്റെ പ്രവർത്തനം അടിയന്തിരമായി നിർത്തി വയ്ക്കണമെന്ന് കാണിച്ച് വീണ്ടും ഉത്തരവ് നൽകി. എന്നാല്‍ ഉടമസ്ഥലത്ത് നിന്നും മന:പൂർവ്വം മാറി കൈപ്പറ്റാതെയിരുന്നതിനാൽ ഫാമിൽ ഉത്തരവ് പതിക്കുകയും ചെയ്തു. നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചും ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെ കാറ്റിൽ പറത്തിയും അനധി കൃതമായി പ്രവർത്തിക്കുന്ന ഫാം അടിയന്തിരമായി അടച്ചു പൂട്ടുന്നതിന് അധികൃതർ തയ്യാറാകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം തുടരുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...