കോഴിക്കോട് : കോഴി ഫാമിലുണ്ടായ തീപിടിത്തത്തില്‍ നാലായിരം കോഴികള്‍ ചത്തു. കൂടരഞ്ഞി വഴിക്കടവിലെ കോഴി ഫാമിലാണ് സംഭവം. മംഗരയില്‍ ബിജുവിന്റെ ഉടമസ്ഥയിലുള്ള കോഴി ഫാമിനാണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മാസം പ്രായമായ കോഴികളാണ് ചത്തത്. മുക്കത്ത് നിന്ന് എത്തിയ ഫയര്‍ ഫോഴ്‌സും നാട്ടുകരും ചേര്‍ന്നാണ് തീ അണച്ചത്. ഫാം പൂര്‍ണ്ണമായും കത്തിയമര്‍ന്ന നിലയിലാണ്.
കോഴി ഫാമില്‍ തീ പിടുത്തം ; നാലായിരം കോഴികള്‍ ചത്തു
RECENT NEWS
Advertisment