ഉത്തർപ്രദേശ്: വിവാഹമെന്നത് വലിയ ഒരു ചടങ്ങ് തന്നെയാണ്. അതും പല സ്ഥലങ്ങളിൽ പല രീതിയിലാണ് അത് നടക്കുന്നതും. ഇവിടെ നടക്കുന്ന പല സംഭവവികാസങ്ങളും വാർത്തകളിൽ ഇടം നേടാറുണ്ട്. പപ്പടം പൊടിഞ്ഞതിന്റെ പേരിൽ കേരളത്തിലെ കൊല്ലത്ത് വിവാഹവേദി കൊലക്കളമായത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ സമാനമായ ഒരു സംഭവമാണ് മീഡിയയിൽ വൈറലാകുന്നത്. ഇവിടെ താരം നമ്മുടെ ചിക്കൻ ലെഗ് പീസ് ആണ്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. വിവാഹ വിരുന്നില്‍ വിളമ്പിയ ബിരിയാണിയില്‍ ചിക്കൻ ലെഗ് പീസ് ഇല്ലെന്നായിരുന്നു വധുവിന്റെ പക്ഷം കണ്ടെത്തിയ കുറ്റം. ഇതിനു പിന്നാലെ ഇരുവരും തമ്മിൽ തർക്കങ്ങള്‍ ഉടലെടുത്തു. ഇത് പതുക്കെ കൈയ്യാങ്കളിയിലേയ്‌ക്ക് മാറുകയായിരുന്നു. സംഭവത്തിൽ പാചകക്കാരും വരന്റെ വീട്ടുകാരും ആക്രമിക്കപ്പെട്ടു. കോഴിക്കാല്‍ കിട്ടാത്ത ദേഷ്യത്തില്‍ വധുവിന്റെ ബന്ധുക്കള്‍ കസേര എടുത്ത് വരന്റെ ബന്ധുക്കളെ മർദ്ദിച്ചു. “ബിരിയാണിയിലെ ചിക്കൻ ലെഗ് പീസ് വീണ്ടും വിവാഹ വീട്ടില്‍ കോലാഹലമുണ്ടാക്കുന്നു.” എന്ന കുറിപ്പോടെയാണ് സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.