സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്നാരോപണം; 23കാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി , കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ട്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് 23കാരിയെ ബന്ധുക്കൾ ക്രൂരമായി പീ‍ഡിപ്പിച്ച് കൊലപ്പെടുത്തി. ഇരുമ്പ് വടികൊണ്ട് മർദ്ദിച്ചും ബ്ലേഡ് ഉപയോ​ഗിച്ച് ശരീരത്തിൽ വരഞ്ഞുമാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതി‌യുടെ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ വീട്ടിൽ ഉച്ചത്തിൽ പാട്ടു വച്ചുകൊണ്ട് ആണ് യുവതിയെ കൊലപ്പെടുത്തിയത്. ഗാസിയാബാദിലാണ് സംഭവം ന‌ടന്നത്. സാമിന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സ്വർണം മോഷ്ടിച്ച കുറ്റം സമ്മതിക്കാനാണ് ക്രൂരമായ ആക്രമണം നടന്നത്. യുവതി മരിച്ചതിന് പിന്നാലെ പ്രതികൾ രക്ഷപ്പെട്ടു. രണ്ട് ദിവസമായി വീട്ടിൽ നിർത്താതെ പാട്ട് കേൾക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ സംശയം തോന്നി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പ്രതികളായ രമേഷ്-ഹീന ദമ്പതികൾ ക്ഷണിച്ചത് പ്രകാരമാണ് സാമിന വീട്ടിലെത്തിയത്. ഇവരുടെ മകന്റെ ജന്മദിന പാർട്ടിക്കാണ് യുവതിയെ ക്ഷണിച്ചത്. പാർട്ടിക്കിടെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കാണാതായതോടെ മോഷ്ടിച്ചത് സമീന‌യാണെന്ന് ദമ്പതികൾ സംശയിച്ചു.
തുടർന്ന് ആണ് കൊലപാതകം നടത്തിയത്. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് അസി. പോലീസ് കമ്മീഷണർ രവികുമാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...