Monday, April 21, 2025 9:22 am

മഹാരാഷ്​ട്രയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ്​ ഏക്​നാഥ്​ ഖാദ്​സേ പാര്‍ട്ടി വിട്ട് എന്‍സിപിയിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്​ട്രയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ്​ ഏക്​നാഥ്​ ഖാദ്​സേ പാര്‍ട്ടി വിട്ടു. വൈകാതെ അദ്ദേഹം എന്‍.സി.പിയില്‍ ചേരുമെന്ന്​ മഹാരാഷ്​ട്ര മന്ത്രി ജയന്ത്​ പാട്ടീല്‍ അറിയിച്ചു. വെള്ളിയാഴ്​ച രണ്ട്​ മണിക്ക്​ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം ഔദ്യോഗികമായി എന്‍.സി.പി പക്ഷത്ത്​ എത്തും.

ഏക്​നാഥ്​ ഖാദ്​സേയുടെ രാജിക്കത്ത്​ ലഭിച്ച വിവരം ബി.ജെ.പിയും സ്ഥിരീകരിച്ചിട്ടുണ്ട്​. ഇന്ന്​ രാവിലെ വരെ അദ്ദേഹം ബി.ജെ.പിയുടെ ഭാഗമായിരുന്നു. പാര്‍ട്ടിയില്‍ തുടരാന്‍ ഞങ്ങളെല്ലാവരും അദ്ദേഹത്തെ നിര്‍ബന്ധിച്ചു. ഖാദ്​സേയുടെ ഭാവി യാത്രക്ക്​ എല്ലാവിധ ആശംസകളും നേരുന്നുവെന്ന്​ ബി.ജെ.പി വക്​താവ്​ കേശവ്​ ഉപാധ്യായ പറഞ്ഞു.

കഴിഞ്ഞ കുറേ മാസങ്ങളായി ഖാദ്​സേ എന്‍.സി.പിയില്‍ ചേരുമെന്ന്​ അഭ്യൂഹങ്ങളുണ്ടായിരുന്നു.​എന്‍.സി.പി നേതാവ്​ ശരത്​ പവാറും ഇതുമായി ബന്ധപ്പെട്ട്​ പ്രസ്​താവന നടത്തിയിരുന്നു. മഹാരാഷ്​ട്രയില്‍ ബി.ജെ.പിയെ പടുത്തുയര്‍ത്തുന്നതില്‍ ഖാദ്​സേയുടെ പങ്ക്​ വിസ്​മരിക്കാനാവില്ലെന്നായിരുന്നു പവാറി​ന്റെ പ്രസ്​താവന. ധനകാര്യമന്ത്രിയെന്ന നിലയിലും പ്രതിപക്ഷ നേതാവെന്ന നിലയിലും അദ്ദേഹം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. പാര്‍ട്ടിയില്‍ അവഗണിക്കുന്നുവെന്ന തോന്നലില്‍ അദ്ദേഹം ചിലപ്പോള്‍ ബി.ജെ.പി വിട്ട്​ മറ്റൊരു പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന്​ പ്രവര്‍ത്തിച്ചേക്കാമെന്ന്​ പവാര്‍ പറഞ്ഞിരുന്നു.

അഴിമതി ആരോപണങ്ങളെ തുടര്‍ന്ന്​ ദേവേന്ദ്ര ഫഡ്​നാവിസ്​ മന്ത്രിസഭയില്‍ നിന്ന്​ ഖാദ്​സേ രാജിവെച്ചിരുന്നു. അദ്ദേഹത്തി​ന്റെ  രാജിക്ക്​ പിന്നില്‍ ഫഡ്​നാവിസ്​ തന്നെയാണെന്നായിരുന്നു അനുയായികള്‍ ആരോപിച്ചിരുന്നത്​. 2019 നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്​ സീറ്റുനല്‍കിയിരുന്നില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒമാനിൽ പ്രവാസികളുടെ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം

0
മസ്‌കത്ത് :  പ്രവാസികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ഒമാനി പൗരനെ...

ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ 68 ശതമാനം വിമാനങ്ങളും വൈകി

0
ന്യൂഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഞായറാഴ്ച 68 ശതമാനം...

യു.എസുമായി വ്യാപാര കരാറുണ്ടാക്കൻ ​ചർച്ചകൾ നടത്തുന്ന രാജ്യങ്ങളെ വിമർശിച്ച് ചൈന

0
വാഷിങ്ടൺ : യു.എസുമായി വ്യാപാര കരാറുണ്ടാക്കൻ ​ചർച്ചകൾ നടത്തുന്ന രാജ്യങ്ങളെ വിമർശിച്ച്...