പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​വ​ർ പി​ടി​യി​ലാ​യി ‌‌; കര്‍ശന നടപടിയെന്ന് ചെയര്‍പേഴ്സണ്‍

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ൽ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ മാ​ലി​ന്യം ത​ള്ളി​യ​വ​രെ പി​ടി​കൂ​ടി. വാ​ഹ​ന​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ​വ​ർ​ക്കെ​തി​രെ തു​ട​ർ നടപടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി വാ​ഹ​ന ന​മ്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ മോട്ടോര്‍ വാഹന വ​കു​പ്പി​ന് കൈമാ​റി. ‌മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾക്കെതിരെയും വ്യ​ക്തി​ക​ൾ​ക്കെ​തി​രെ പി​ഴ ഈടാക്കുന്നതുൾപ്പ​ടെയുള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. മാലിന്യം തള്ളുന്ന സ്ഥാ​പ​ന​ത്തി​ന്റെ  ലൈ​സ​ൻ​സ് റ​ദ്ദു ചെയ്യുന്ന​തു​ൾ​പ്പെ​ടെയു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.‌

ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ തു​മ്പൂര്‍​മൂ​ഴി​ എ​യ​റോ​ബി​ക് പ്ലാ​ന്‍റു​ക​ളി​ൽ എ​ത്തി​ക്കാ​വു​ന്ന​തും ന​ഗ​ര​സ​ഭ ഏർപ്പെടുത്തിയിരിക്കു​ന്ന ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളാ​യ ബ​യോ​ബി​ൻ, റിം​ഗ്ക​മ്പോ​സ്റ്റ് എന്നിവ ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തു​മാ​ണ്. കൂ​ടാ​തെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ക്ലീ​ൻ കേ​ര​ള ക​മ്പ​നി, ഹ​രി​ത​സ​ഹാ​യ സ്ഥാ​പ​നം, ന​ഗ​ര​സ​ഭ എ​ന്നി​വ​യു​ടെ മേൽനോട്ടത്തി​ൽ ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ സേവനം ഉപയോഗിക്കാവുന്നതാണ്. രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക്ക് നഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​നു ജോ​ർ​ജ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദീ​പു​മോ​ൻ എന്നിവർ നേ​തൃ​ത്വം ന​ല്കി.‌
വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം, പോ​ലീ​സ്, ആ​ർ​ടി​ഒ, ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ന്നി​വ​രു​ടെ നേതൃത്വ​ത്തി​ൽ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ക​യും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ മു​നി​സി​പ്പ​ൽ ആ​ക്ട്, ഖരമാലി​ന്യ പ​രി​പാ​ല​ന നി​യ​മം 2016 തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം പ്രോ​സി​ക്യൂ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള​ള കർശന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ്‌​ലി​ൻ സ​ന്തോ​ഷ് അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....