Thursday, May 15, 2025 6:37 pm

വീമ്പുപറഞ്ഞ് മുഖ്യന്‍, ബാധ്യത പറഞ്ഞ് ധനമന്ത്രി ; സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി അപകടത്തിലോ?

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് സര്‍ക്കാരിന്‍റെ ധനകാര്യ മന്ത്രാലയം എല്ലാക്കാലത്തും തുറന്ന് സമ്മതിക്കാറുള്ളതാണ്. ഫണ്ട് ആവശ്യപ്പെട്ടുള്ള വകുപ്പുകളുടെ സമ്മര്‍ദം കുറയ്‌ക്കുന്നതിന് വേണ്ടിയാണ് ധനകാര്യ വകുപ്പ് പ്രധാനമായും ഇങ്ങനെയുള്ള അറിയിപ്പുകള്‍ മുന്നോട്ട് വെയ്‌ക്കാറുള്ളത്. എന്നാല്‍ മുന്‍കാലങ്ങളെക്കാള്‍ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് നിലവില്‍ പല തവണയായി അറിയിച്ചിരിക്കുന്നത് ഭരിക്കുന്ന ഇടതുപക്ഷ മന്ത്രിമാര്‍ തന്നെയാണ്.

ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി, സപ്ലൈക്കോയില്‍ അവശ്യസാധനങ്ങളുടെ ക്ഷാമം, വിലക്കയറ്റം തുടങ്ങിയ ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവുമ്പോഴാണ് സപ്ലൈക്കോയെ പറ്റി പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരിക്കുന്നത്. ഫലപ്രദമായ വിപണി ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിച്ചുവെന്നും സപ്ലൈകോയിലൂടെ സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് കുപ്രചരണം നടക്കുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. 2016 മുതൽ 13 ഇനങ്ങൾക്ക് വില കൂട്ടിയിട്ടില്ലെന്നും ചിലർ തെറ്റിദ്ധാരണകൾ ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടത്തുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ അവകാശവാദം.

എന്നാല്‍, പുത്തരിക്കണ്ടം മൈതാനത്ത് ഓണച്ചന്തയുടെ ഉദ്ഘാടന വേദിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെ സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നറിയിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. കൈകൾ കെട്ടിയാൽ വിരലുകൊണ്ടെങ്കിലും സാധ്യമാകുന്നത് ചെയ്യാമായിരുന്നു. എന്നാൽ സംസ്ഥാനത്തിന്‍റെ കൈകൾ മാത്രമല്ല, വിരലുകൾ പോലും കെട്ടി പ്ലാസ്റ്ററിട്ട നിലയിലാണെന്നായിരുന്നു സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയെക്കുറിച്ചുള്ള ധനമന്ത്രിയുടെ വിശദീകരണം. ഇതോടെ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ആശ്വസിച്ചിരുന്നവരുടെ നെഞ്ചിടിപ്പ് ഒരല്‍പം കൂടി വര്‍ധിപ്പിച്ചു. ഇതോടെ ധനമന്ത്രിയെ വിശ്വസിക്കണോ, അതോ അദ്ദേഹത്തെക്കാള്‍ ഉന്നതസ്ഥാനം വഹിക്കുന്ന മുഖ്യന്‍റെ വാക്കുകള്‍ തള്ളണമോ എന്ന ആശങ്കയിലുമായി ജനം.

ഓണത്തിന് ഇനി നാമമാത്രമായ ദിനങ്ങള്‍ ബാക്കി നില്‍ക്കെയാണ് സംസ്ഥാനത്തിന്‍റെ തന്നെ പൂര്‍ണമായ സാമ്പത്തിക പ്രതിസന്ധിയെ ചൊല്ലി മന്ത്രിമാര്‍ക്കിടയില്‍ തന്നെ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉയരുന്നത്. അമിത കടമെടുപ്പ് സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുകയാണെന്ന് ഈ ഘട്ടത്തില്‍ പറയാതിരിക്കാനുമാവില്ല. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിന് അനുവദിച്ച കടമെടുപ്പ് തുകയിലെ പരിധി തന്നെ കേരളം ഇതിനോടകം പിന്നിട്ടിരിക്കുന്നു. എന്നാല്‍ വികസനം ഉറപ്പാക്കണമെങ്കില്‍ കടമെടുത്തേ മതിയാകൂ എന്ന ഭരണ മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍റെ വാക്കുകള്‍ സര്‍ക്കാരിന് ആത്മവിശ്വാസം കൂട്ടുമെങ്കിലും ജനങ്ങള്‍ക്ക് ശുഭകരമാവില്ല എന്നത് വ്യക്തമാണ്. കാരണം പലപ്പോഴും ഇത്തരത്തില്‍ ഭീമന്‍ കടമെടുപ്പ് നടത്തിക്കൊണ്ട് വികസനവും പാതിവഴിയില്‍ ഉപേക്ഷിച്ച് കൈകഴുകുന്ന സര്‍ക്കാരുകളുടെ സമീപനം ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. കാരണം ഈ കടമെടുപ്പിന്‍റെ പലിശയൊടുക്കല്‍ തങ്ങളുടെ ഉപ്പിലും മുളകിലും കയറിക്കൂടുമെന്ന പേടിയില്‍ തന്നെയാണ് കേരളത്തിലെ ജനങ്ങള്‍ ഉറങ്ങുന്നതും എഴുന്നേല്‍ക്കുന്നതും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആർഎസ്എസ് നേതാവിന്റെ ജാതി ഭീകരത പരാമർശത്തിൽ മറുപടിയുമായി റാപ്പർ വേടൻ

0
കൊച്ചി: ആർഎസ്എസ് നേതാവിന്റെ ജാതി ഭീകരത പരാമർശത്തിൽ മറുപടിയുമായി റാപ്പർ വേടൻ....

ഏറത്ത് ഗ്രാമപഞ്ചായത്തില്‍ സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞം ആരംഭിച്ചു

0
അടൂര്‍ : പോഷക സമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏറത്ത്...

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെ താക്കീത് ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് ശശി തരൂര്‍ എംപി

0
തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെ താക്കീത് ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ്...

എന്റെ കേരളം മെഗാപ്രദര്‍ശന വിപണന കലാമേള : ശീതികരിച്ച 186 സ്റ്റാളുകള്‍, 71000 ചതുരശ്രയടി...

0
പത്തനംതിട്ട : പത്തനംതിട്ടയുടെ ദിനരാത്രങ്ങള്‍ക്ക് ഇനി ഉല്‍സവ ലഹരി. കാത്തിരിപ്പിന് ഇന്ന്...