വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. വീണയുടെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. വീണയുടെ കമ്പനിയിൽ നടന്നത് പൊളിറ്റിക്കൽ ഫണ്ടിംഗ് ആണ്. കമ്പനിയുടെ സെക്യൂരിറ്റി ഏജൻസിയായി സിപിഎം മാറി. അതിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറായി എം.വി.ഗോവിന്ദൻ മാറി. സി പി എമ്മിനോട് സഹതാപം തോന്നുകയാണെന്നും കുഴൽനാടൻ പറഞ്ഞു. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി കിട്ടാത്തതു കൊണ്ടാണ് വീണ്ടും രംഗത്തു വരുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം ജനം ആഗ്രഹിക്കുന്നുവെന്നും കുഴൽനാടൻ പറഞ്ഞു. കോട്ടയത്ത് വാർത്താസമ്മേളനത്തിലാണ് വീണ വിജയന്റെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന കുഴൽനാടൻ ആരോപിച്ചത്.

44 ലക്ഷം രൂപയുടെ നഷ്ടം 2015- 16 ൽ വീണയുടെ കമ്പനിക്ക് ഉണ്ടായി. ആ സമയം കർത്തയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിന്ന് 25 ലക്ഷം രൂപ നൽകി. തുടർന്നിത് 36 ലക്ഷം ആക്കി. 2014 മുതൽ വീണ വിജയൻ നടത്തിയ കമ്പനിയിൽ 63 ലക്ഷത്തിലേറെ രൂപ നഷ്ടം വന്നു എന്നാണ് ഔദ്യോഗിക രേഖകൾ. കമ്പനി നിലനിർത്താൻ 78 ലക്ഷത്തോളം രൂപ വീണ സ്വന്തം പണം കമ്പനിയിൽ നിക്ഷേപിച്ചു എന്നാണ് രേഖകൾ. 2017, 18, 19 കാലഘട്ടത്തിൽ 1.72 കോടി അല്ലാതെ 42,48000 രൂപയും സി എം ആർ എൽ വീണയുടെ കമ്പനിക്ക് ലഭിച്ചു. ഇതു കൂടാതെ 36 ലക്ഷം രൂപ കർത്തയുടെ ഭാര്യയുടെ കമ്പനിയിൽ നിന്നും വീണയുടെ കമ്പനിക്ക് ലഭിച്ചു. 1.72 ലക്ഷം രൂപ കമ്പനികൾ തമ്മിലുള്ള കരാറിന്റെ പേരിൽ ആണ് വീണയുടെ കമ്പനി വാങ്ങിയതെങ്കിൽ ഇതിനുള്ള ജിഎസ്ടി നികുതി വീണയുടെ കമ്പനി ഒടുക്കിയിരുന്നോ എന്ന് സി പി എം വ്യക്തമാക്കണം. 6 ലക്ഷം രൂപ മാത്രമാണ് വീണയുടെ കമ്പനി ജിഎസ്ടി അടച്ചത്. 30 ലക്ഷത്തോളം രൂപ ജിഎസ്ടി ഒടുക്കേണ്ടിടത്താണ് ഇത്. ഈ വിഷയം പരാതിയായി ധനമന്ത്രിക്ക് ഇമെയിലിൽ താൻ ഇപ്പോൾ നൽകുകയാണ്. ഒന്നുകിൽ വീണ മാസപ്പടി വാങ്ങിയെന്ന് അംഗീകരിക്കണം. ഇല്ലെങ്കിൽ നികുതി വെട്ടിച്ചത് മാത്യു കുഴൽ നാടനല്ല വീണയാണെന്ന് സമ്മതിക്കണമെന്നും കുഴൽനാടൻ പറഞ്ഞു.

ഇനിയും അമ്പേൽക്കാൻ താൻ തയ്യാറാണ്. ഇനിയും തന്നെ ആരോപണങ്ങളുടെയും അന്വേഷണങ്ങളുടെയും ശരശയ്യയിൽ കിടത്തിക്കോളൂ. താൻ എന്തും നേരിടാൻ തയ്യാറാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ല. വിജിലൻസ് ഉറങ്ങുകയാണോ. കോടതികളിൽ മാത്രമാണ് വിശ്വാസം. ധനമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് നോക്കട്ടെ. എന്നിട്ട് ബാക്കി നടപടികളിലേക്ക് കടക്കും. ഈ വിഷയവുമായി മുന്നോട്ടു പോകാൻ പാർട്ടിയിലെ മുതിർന്ന നേതാക്കൾ തനിക്ക് അനുമതി നൽകിയിട്ടുണ്ട്. മഞ്ഞുമലയുടെ അറ്റം മാത്രമാണ് കാണുന്നത്. ഒരു കമ്പനിയിൽ നിന്ന് മാത്രമല്ല ഇത്തരത്തിൽ പണം വാങ്ങിയിട്ടുള്ളത്. ഒരു കുടുംബത്തിന്റെ കൊള്ളയാണ് കേരളത്തിൽ നടക്കുന്നത്. വീണയുടെ കമ്പനി വിദേശ നാണ്യം വാങ്ങിയതായി രേഖകൾ ഉണ്ട്. എന്നാൽ വിദേശത്ത് എന്ത് സേവനമാണ് നൽകിയത് എന്ന് എവിടെയും വ്യക്തമാക്കിയിട്ടില്ല. മാധ്യമങ്ങൾക്കും ഈ ചോദ്യങ്ങൾ ചോദിക്കാൻ ഭയമാണോയെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി...

0
പാലക്കാട്: സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം...

റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ

0
റായ്പൂർ: റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ....

പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

0
തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന...

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...