നാഗ്പുര്‍ : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ മാതാവും തട്ടിപ്പിനിരയായി. മുക്ത ബോബ്‌ഡെയുടെ രണ്ടരക്കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതി തപസ് ഘോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മുക്തയുടെ ഉടമസ്ഥതയിലുള്ള സീഡോണ്‍ ലോണിന്റെ കെയര്‍ടേക്കറായി 2007 മുതല്‍ പ്രവര്‍ത്തിക്കുന്നയാളാണു തപസ്. എന്നാല്‍ വിവാഹച്ചടങ്ങുകള്‍ക്കും മറ്റും വാടകയ്ക്കു നല്‍കുന്നതാണ് സീഡോണ്‍ ലോണ്‍. ഇവിടെനിന്നു 2017 മുതലുള്ള വരുമാനം തനിക്കു നല്‍കിയിട്ടില്ലെന്ന മുക്തയുടെ പരാതിയിലാണു പോലീസ് നടപടി.
ചീഫ് ജസ്റ്റിസിന്റെ മാതാവിന്റെ രണ്ടരക്കോടി രൂപ തട്ടിയെടുത്തു ; പ്രതി അറസ്റ്റില്‍
RECENT NEWS
Advertisment