കോണ്‍ഗ്രസ് ഉന്നയിച്ച സിപിഐഎം -ബിജെപി ഡീൽ ആരോപണത്തിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസ് ഉന്നയിച്ച സിപിഐഎം -ബിജെപി ഡീൽ ആരോപണത്തിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. ആർഎസ്എസുമായി ആർക്കാണ് ബന്ധമെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുമെന്ന് തൃശൂരിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 1960 മുതൽ കോൺഗ്രസിന് ആർഎസ്എസുമായി രഹസ്യവും പരസ്യവുമായി ബന്ധമുണ്ട്. ആർ എസ് എസ് – കോൺഗ്രസ് കൂട്ടുകെട്ടിൻ്റെ രാഷ്ട്രീയ ചരിത്രം അദ്ദേഹം വിശദീകരിച്ചു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ്റെ പ്രസ്താവനക്കെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. അപര മതവിദ്വേഷം പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മതനിരപേക്ഷ അന്തരീക്ഷം തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏതെങ്കിലും ഒരു മതത്തിലുള്ളവർ മാത്രമേ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാവൂ എന്ന് പറയുന്നത് ശരിയല്ല. അത് വിഘടന വാദമാണ്. ജനങ്ങളെ ചേരിതിരിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. സംഘപരിവാർ താത്പര്യമാണ് ഇതിന് പിന്നിലുള്ളത്. ഗുരുവായൂരിലെ ജനങ്ങൾ ഇക്കാര്യം അംഗീകരിക്കില്ല. ഗുരുവായൂരിൻ്റ മതനിരപേക്ഷ അന്തരീക്ഷത്തിൽ മതബോധം ഉയർത്താനാണ് ശ്രമം. എൽ ഡി എഫിനെ പരാജയപ്പെടുത്തുകയാണ് സംഘപരിവാറിൻ്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...