Monday, May 5, 2025 6:51 am

മണിപ്പൂരി കായികതാരങ്ങളെ പരിശീലനത്തിനായി തമിഴ്നാട്ടിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: മണിപ്പൂരി കായികതാരങ്ങളെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സംസ്ഥാനത്തെ പരിശീലന കേന്ദ്രങ്ങൾ ഉപയോഗിക്കാമെന്നാണ് വാഗ്ദാനം. ഏഷ്യൻ ഗെയിംസിന് അടക്കം പരിശീലന സൗകര്യം നൽകുമെന്നും, തുടർനടപടികൾക്ക് കായികമന്ത്രി ഉദയനിധി സ്റ്റാലിനെ ചുമതലപ്പെടുത്തിയതായും സ്റ്റാലിൻ പറഞ്ഞു. മണിപ്പൂരി താരങ്ങൾ രാജ്യത്തിന്‌ അഭിമാനനേട്ടം സമ്മാനിച്ചവരാണെന്നും, അവരുടെ പരിശീലനം മുടങ്ങരുതെന്നും സ്റ്റാലിൻ പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്‍റെ യശസുയര്‍ത്തിയ ബോക്സിംഗ് ഇതിഹാസം മേരി കോം, ഭാരദ്വേഹക മിരാഭായ് ചാനു എന്നിവരെപ്പോലെ രാജ്യത്തിന്‍റെ അഭിമാന താരങ്ങളെ സംഭാവന ചെയ്ത സംസ്ഥാനമാണ് മണിപ്പൂര്‍ എന്നു പറഞ്ഞാണ് സ്റ്റാലിന്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

‘എല്ലാ ഊരും എങ്ക ഊര്, എല്ലാ മക്കളും നമ്മ മക്കള്‍’ എന്ന തമിഴ് കവിതയിലെ പ്രശസ്തമായ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് എം കെ സ്റ്റാലിന്‍ മണിപ്പൂരിലെ കായിക താരങ്ങളെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ചത്. മണിപ്പൂരിലെ കലാപ അന്തരീക്ഷം കാരണം കായിക താരങ്ങള്‍ക്ക് വേണ്ടരീതിരിയില്‍ പരിശീലനം നടത്താന്‍ കഴിയുന്നില്ല. ഏഷ്യന്‍ ഗെയിംസ്, ഖേലോ ഇന്ത്യ ഗെയിംസ് അടക്കമുള്ള നിരവധി സുപ്രധാന മത്സരങ്ങള്‍ വരും മാസങ്ങളില്‍ നടക്കാനിരിക്കെ മണിപ്പൂരില്‍ നിന്നുള്ള താരങ്ങള്‍ രാജ്യത്തിന്‍റെ അഭിമാനമാകണമെന്നും പ്രത്യേകിച്ച് വനിതാ താരങ്ങളെന്നും അവരുടെ പരിശീലനം ഒരുതരത്തിലും മുടങ്ങരുതെന്നും തമിഴ്നാട്ടിലെ എല്ലാ കായിക പരിശീലന സൗകര്യങ്ങളും മണിപ്പൂരില്‍ നിന്നുള്ള താരങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും സ്റ്റാലിന്‍ പറഞ്ഞു. അടുത്ത വര്‍ഷം തമിഴ്നാട്ടിലാണ് ഖേലോ ഇന്ത്യ ഗെയിംസ് നടക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊല്ലം സ്വദേശി ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു

0
മനാമ : കൊല്ലം കൊട്ടാരക്കര കോക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ നായർ (62)...

ബാഗ്ലിഹാർ ഡാമിൽ നിന്ന് ജലമൊഴുക്ക് താൽക്കാലികമായി നിറുത്താൻ ഇന്ത്യ

0
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ കൂടുതൽ നടപടികളുമായി ഇന്ത്യ. ബാഗ്ലിഹാർ ഡാമിൽ...

വഖഫ് ഭേദഗതി നിയമത്തിൽ സുപ്രിംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ച് മുസ്‌ലിം ലീഗ്

0
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ സുപ്രിംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ച് മുസ്‌ലിം...

കറാച്ചി തീരത്ത് തുര്‍ക്കി നാവികസേനയുടെ കപ്പല്‍

0
കറാച്ചി : പഹല്‍ഗാംഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ വലിയ...