ഹീറോ എക്സ്ട്രീം 200എസ് 4വി Vs കെടിഎം ആർസി 200: എൻട്രിലെവൽ സ്പോർട്സ് ബൈക്കുകളിൽ കേമനാര്

For full experience, Download our mobile application:
Get it on Google Play

ടുത്തിടെയാണ് ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ എൻട്രിലെവൽ സ്പോർട്സ് ബൈക്കായ ഹീറോ എക്സ്ട്രീം 200എസ് 4വി (Hero Xtreme 200S 4V) ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. മികച്ച സവിശേഷതകളുമായി വരുന്ന ഈ കരുത്തൻ ബൈക്കിന് എതിരാളികൾ ഏറെയാണ്. പ്രധാന എതിരാളിയായിട്ടുള്ളത് കെടിഎം ആർസി 200 (KTM RC 200) തന്നെയാണ്. എൻട്രിലെവൽ സ്പോർട്സ് ബൈക്കുകളുടെ വിഭാഗത്തിൽ വരുന്ന ഹീറോ എക്സ്ട്രീം 200എസ് 4വി, കെടിഎം ആർസി 200 എന്നീ മോട്ടോർസൈക്കിളുകൾ തമ്മിൽ താരതമ്യം ചെയ്ത് ഏതാണ് മികച്ച മോട്ടോർസൈക്കിൾ എന്ന് നോക്കാം.

ഹീറോ എക്സ്ട്രീം 200എസ് 4വി മോട്ടോർസൈക്കിളിന് 155 കിലോഗ്രാം ഭാരമാണുള്ളത്. ഈ ബൈക്കിന് 795 എംഎം സീറ്റ് ഹൈറ്റും165 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. കെടിഎം ആർസി 200ന് 172 കിലോഗ്രാം ഭാരമാണുള്ളത്. ഇത് ഹീറോ ബൈക്കിനെക്കാൾ കൂടുതലാണ്. 824 എംഎം സീറ്റ് ഹൈറ്റും 158 എംഎം ഗ്രൗണ്ട് ക്ലിയറൻസും കെടിഎം ബൈക്കിലുണ്ട്. എക്‌സ്‌ട്രീം 200എസ് 4വിയിൽ സീറ്റ് ഹൈറ്റ് കുറവാണ് എങ്കിലും കെടിഎം ആർസി 200 ബൈക്കിനെക്കാൾ മികച്ച ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്നുണ്ട്. ഹീറോ എക്സ്ട്രീം 200എസ് 4വി ബൈക്കിൽ 199.6 സിസി സിംഗിൾ-സിലിണ്ടർ, ഓയിൽ കൂൾഡ്, 4 വാൽവ് എഞ്ചിനാണുള്ളത്. ഈ എഞ്ചിൻ 18.5 എച്ച്പി പവറും 17.35 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് ഗിയർബോക്സുമായിട്ടാണ് ബൈക്ക് വരുന്നത്. കെടിഎം ആർസി 200ൽ 199.5 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, 4 വാൽവ് എഞ്ചിനാണുള്ളത്. ഇത് 24 എച്ച്പി പവറും 19.2 എൻഎം ടോർക്കും നൽകുന്നു. 6 സ്പീഡ് ട്രാൻസ്മിഷനാണ് ബൈക്കിലുള്ളത്. കരുത്തിലും ടോർക്കിലും കെടിഎം ബൈക്ക് തന്നെയാണ് മുന്നിലുള്ളത്.

ഹീറോ എക്‌സ്ട്രീം 200എസ് 4വി, കെടിഎം ആർസി 200 മോട്ടോർസൈക്കിളുകൾ ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായിട്ടാണ് വരുന്നത്. ഹീറോ ബൈക്കിന് കെടിഎം ബൈക്കിൽ ഇല്ലാത്ത ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യ എന്നീ സവിശേഷതകൾ അധികമായിട്ടുണ്ട്. സുരക്ഷയ്ക്കായി കെടിഎം ആർസി 200ൽ സ്വിച്ചബിൾ റിയർ എബിഎസ് ആണുള്ളത്. എന്നാൽ ഹീറോ എക്സ്ട്രീം 200എസ് 4വി മോട്ടോർസൈക്കിളിൽ എബിഎസ് ഫീച്ചർ കമ്പനി നൽകിയിട്ടില്ല. ഹീറോ ബൈക്കിൽ 13 ലിറ്റർ പെട്രോൾ ടാങ്കും കെടിഎം ബൈക്കിൽ 13.7 ലിറ്റർ ടാങ്കുമാണുള്ളത്. കുറഞ്ഞ വിലയിൽ മാന്യമായ പെർഫോമൻസുള്ള മോട്ടോർസൈക്കിൾ വേണമെന്നുള്ള ആളുകൾക്ക് പുതിയ ഹീറോ എക്‌സ്ട്രീം 200എസ് തിരഞ്ഞെടുക്കാവുന്നതാണ്. ഫീച്ചറുകളുടെ കാര്യത്തിലും ഈ ബൈക്ക് മികവ് പുലർത്തുന്നു. എന്നാൽ കൂടുതൽ കരുത്തുള്ള സ്പോർട്സ് ബൈക്കാണ് തിരയുന്നത് എങ്കിൽ നിങ്ങൾക്ക് കെടിഎം ആർസി 200 വാങ്ങാവുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...