Saturday, May 10, 2025 11:30 am

രാജ്ഭവനിലെത്തി ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാത്രി നടന്ന കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. എന്നാൽ, സൗഹൃദ സന്ദർശനമായിരുന്നെന്ന് കൂടിക്കാഴ്ചക്കുശേഷം രാജ്ഭവൻ വിശദീകരിച്ചു. മുഖ്യമന്ത്രിയെയും ഭാര്യയെയും ഗവർണർ ഗോവ സന്ദർശനത്തിന് ക്ഷണിച്ചു. ജനുവരി 22നും മുഖ്യമന്ത്രിയും കുടുംബവും രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ കണ്ടിരുന്നു. 25 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയാണ് നടന്നത്. അന്ന് രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയെ പ്രഭാതസവാരിക്ക് ഗവർണർ ക്ഷണിക്കുകയും ചെയ്തിരുന്നു.

രാജ്ഭവനില്‍ നടക്കാനൊക്കെ നല്ല സ്ഥലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴാണ് പ്രഭാതസവാരിക്കായി ഗവര്‍ണര്‍ പിണറായിയെ ക്ഷണിച്ചത്. രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണെന്നും ഇവിടെ വന്ന് എന്നും പ്രഭാത സവാരിയാകാം താനും ഒപ്പം കൂടാമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവർണർമാർ ബില്ലുകൾ പിടിച്ചുവെക്കുന്നതിന് പരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേരള ഗവർണർ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് പാർലമെന്‍റാണെന്നും ജുഡീഷ്യറിയുടേത് അതിരുകടന്ന ഇടപെടലാണെന്നുമാണ് ഗവർണർ പറഞ്ഞത്. ഇതിനെതിരെ രാഷ്ട്രീയ പ്രതികരണങ്ങളുമുണ്ടായിരുന്നു.

ഈ അവസരത്തിൽ മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് എത്തുന്നെന്ന വിവരത്തിന് രാജ്ഭവൻ വൃത്തങ്ങളും രാഷ്ട്രീയ പ്രാധാന്യം പ്രതീക്ഷിച്ചിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹരജിയിലാണ് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ, തിരിച്ചയക്കുകയാണെങ്കിലോ അത് മൂന്നു മാസത്തിനുള്ളില്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെച്ച ഗവര്‍ണര്‍ ആല്‍.എന്‍. രവിയുടെ നടപടിക്കെതിരെയാണ് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കടലിക്കുന്ന് മണ്ണെടുപ്പ്‌ ; മന്ത്രി വീണാ ജോർജ് ഇടപെടണമെന്നും സംഭവ സ്ഥലം സന്ദർശിക്കണമെന്നും...

0
പന്തളം : കുളനട പഞ്ചായത്തിലെ കടലിക്കുന്ന് സംരംക്ഷിക്കുന്നതിനു വേണ്ടി സംരക്ഷണ...

സംഘർഷബാധിത അതിർത്തി സംസ്ഥാനങ്ങളിലെ 75 വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

0
തിരുവനന്തപുരം: ഓപറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ സംഘർഷബാധിത അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും...

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നു

0
ദില്ലി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി...

പത്തനംതിട്ട ധർമശാസ്താക്ഷേത്രം-കെഎസ്ആർടിസി റോഡിലെ വെള്ളക്കെട്ട് ; വലഞ്ഞ് ജനങ്ങള്‍

0
പത്തനംതിട്ട : നഗരമധ്യത്തിലെ തിരക്കേറിയ റോഡിൽ മാലിന്യംനിറഞ്ഞ വെള്ളക്കെട്ട്. പത്തനംതിട്ട രമ്യ-ധന്യ...