Saturday, May 10, 2025 2:19 am

ഓദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ഓദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചു. : https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് മുഖ്യമന്ത്രിയെ ഫോളോ ചെയ്യാം. ആൻഡ്രോയിഡ്, ഐഒഎസ് ഏറ്റവും പുതിയ അപ്ഡേറ്റഡ് വേർഷനിൽ മാത്രമാണ് വാട്സ് ആപ്പ് ചാനൽ സൗകര്യം ലഭ്യമാവുക. ഇന്ത്യ ഉൾപ്പെടെ 150 രാജ്യങ്ങളിൽ നിലവിൽ വാട്സ്ആപ്പിന്‍റെ പുതിയ ഫീച്ചർ ലഭ്യമാണ്. അഡ്മിന് മാത്രം മെസേജ് അയക്കാൻ കഴിയുന്ന തരത്തിലുള്ള വൺവേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് ചാനലിനുള്ളത്. ഇൻസ്റ്റഗ്രാം ചാനലുകളെ പോലെ ഇമോജികൾ ഉപയോഗിച്ചാണ് ചാനലിലെ പോസ്റ്റുകളോട് പ്രതികരിക്കാൻ കഴിയുക.

വാട്സ്ആപ്പ് സ്‌ക്രീനിന്‍റെ താഴെ ലഭ്യമായ അപ്ഡേറ്റ് ടാബിൽ ടാപ്പ് ചെയ്യുമ്പോൾ ചാനലുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ചാനലിന്‍റെ പേരിനടുത്തുള്ള + ബട്ടണിൽ ടാപ്പ് ചെയ്‌ത് ചാനൽ പിന്തുടരാൻ കഴിയും. ഇൻവൈറ്റ് ലിങ്ക് മുഖേനയോ വാട്‌സാപ്പിൽ തന്നെ തെരഞ്ഞോ ഉപഭോക്താക്കൾക്ക് ചാനൽ പിന്തുടരാന്‍ കഴിയും. മെറ്റയുടെ ഏറ്റവും പുതിയ ഫീച്ചറായ വാട്ട്‌സ്ആപ്പ് ചാനലിൽ 17 ലക്ഷം ഫോളോവേഴ്‌സാണ് പ്രധാനമന്ത്രിക്കുള്ളത്. ടെക്‌സ്‌റ്റ്, ചിത്രങ്ങൾ, വിഡിയോകൾ, സ്റ്റിക്കറുകൾ തുടങ്ങിയവ ഫോളോവേഴ്സുമായി പങ്കിടാനാകുന്ന ഇത്തരം ചാനലുകൾ ആദ്യം തുടങ്ങിയവരിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരംഭിച്ചു 24 മണിക്കൂറിൽ 10 ലക്ഷം ആളുകളാണ് മോദിയെ വാട്സാപ്പ് ചാനലിൽ ഫോളോ ചെയ്തത്. നിരവധി പ്രമുഖർ ഇതിനോടകം വാട്സാപ്പ് ചാനൽ തുടങ്ങിയിട്ടുണ്ട്. 51 ലക്ഷം ആളുകളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നിലവിൽ വാട്സാപ്പ് ചാനലിൽ പിന്തുടരുന്നത്. അതേപോലെ അക്ഷയ് കുമാറിനു 41 ലക്ഷവും കത്രീന കൈഫിനു 84 ലക്ഷവും ആരാധകരുണ്ട്. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ നിരവധി പ്രമുഖർ വാട്സ്ആപ്പ് ചാനൽ ആരംഭിച്ചിട്ടുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആഴക്കടൽ മത്സ്യസമ്പത്ത് : സംയുക്ത സാധ്യതാ പഠനത്തിന് തുടക്കമിട്ട് സിഎംഎഫ്ആർഐയും സിഫ്റ്റും

0
കൊച്ചി: ഇന്ത്യയുടെ ആഴക്കടൽ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുന്ന സംയുക്ത...

സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ...

ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു

0
ദില്ലി: ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു. ഡ്രോൺ...

വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ

0
കായംകുളം: ആലപ്പുഴ ജില്ലയിലെ തത്തംപള്ളിയിലെ ആശുപത്രിയിൽ നിന്നും വ്യാജ ബില്ല് ചമച്ച്...