കോഴിക്കോട്: കേരളം നേടിയ വികസനത്തെക്കുറിച്ച് വസ്തുതാപരമായ പ്രതികരണമാണ് ശശി തരൂരിൽ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ പ്രസിദ്ധീകരിച്ച ശശി തരൂരിൻ്റെ ലേഖനം സംബന്ധിച്ച വിവാദത്തിലായിരുന്നു പ്രതികരണം. നിക്ഷേപ സൗഹൃദ കാര്യത്തിൽ രാജ്യത്ത് മുൻനിരയിലാണ് കേരളമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. കോഴിക്കോട് മലയോര ഹൈവേയുടെ ആദ്യ റീച്ചായ കോടഞ്ചേരി – കക്കാടംപൊയിൽ റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ജലപാത നിർമാണം മാസങ്ങൾക്കകം പൂർത്തിയാക്കാൻ കഴിയും. ഉത്തരവാദപ്പെട്ട ചിലർ കേരളം നിക്ഷേപ സൗഹൃദം അല്ലെന്ന് പറയുന്നു. കൃത്യമായ പരിശോധനയിലൂടെയാണ് കേരളം കേന്ദ്രത്തിൻ്റെ അംഗീകാരം നേടിയത്. പത്ത് നിയമങ്ങളും ഒരുപാടധികം ചട്ടങ്ങളും മാറ്റിയാണ് രാജ്യത്ത് നിക്ഷേപ സൗഹൃദത്തിൽ കേരളം മുന്നിലെത്തിയത്. ഏതെങ്കിലും ശുപാർശയിലൂടെയല്ല കേരളം അംഗീകാരം നേടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ചിലർ അതിനെ ഇകഴ്ത്തുന്നു. എൽഡിഎഫിനോട് വിരോധം കൊണ്ട് നാടിൻ്റെ ഈ മാറ്റത്തെ ഇകഴ്ത്തി കാട്ടണോ? അത് പറയുമ്പോഴാണ് വയനാട് ദുരന്തം ഓർക്കേണ്ടത്. എന്തെങ്കിലും സഹായം കിട്ടിയിട്ടില്ല. രാജ്യത്തിൻ്റെ പൊതുവായ കാര്യത്തിൽ വിവിധ കാര്യങ്ങളിൽ ഒന്നാമതാണ് കേരളം. ദുരന്തം നേരിട്ടാൽ സഹായമാണ് നൽകേണ്ടത്. തിരിച്ചടക്കാനുള്ള വായ്പയല്ല. വായ്പയായി ലഭിക്കുന്ന തുക എങ്ങനെ ഉപയോഗിക്കണം എന്നത് സർക്കാർ ആലോചിക്കും. എന്നാൽ സഹായത്തിനായി ഇനിയും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1