കോഴഞ്ചേരി പഞ്ചായത്തിൽ മാർക്കറ്റ് കോംപ്ലക്സ് നിർമ്മിക്കാൻ പദ്ധതി തയാറാവുന്നു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്തിൽ 25 കോടി ചെലവിൽ മാർക്കറ്റ് കോംപ്ലക്സ് നിർമ്മിക്കാൻ പദ്ധതി തയാറാവുന്നു. കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിനേറ്റെടുത്ത സ്ഥലത്ത് ടി.കെ റോഡിന് സമാന്തരമായി ബഹുനില കെട്ടിട സമുച്ചയം നിർമ്മിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 25 കോടി രൂപ ചെലവ് വരുന്ന പദ്ധതിയ്ക്ക് നബാർഡ് സാമ്പത്തിക സഹായം ചെയ്യും. 5% തുക പഞ്ചായത്ത് കണ്ടെത്തണം. ഇത് സംബന്ധിച്ച ചർച്ചകൾക്ക് ആന്റോ ആന്റണി എം.പി നേതൃത്വം നല്കി. പദ്ധതി വിഹിതമായി പഞ്ചായത്തിന് 50 ലക്ഷം രൂപ എം പി ഫണ്ടിൽ നിന്ന് അനുവദിക്കാൻ തയാറാണെന്ന് എം.പി അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ്, വൈസ് പ്രസിഡന്റ് മേരി ക്കുട്ടി സി.എം, പഞ്ചായത്തംഗം റാണി കോശി എന്നിവർ പറഞ്ഞു.

താഴെ പാർക്കിംഗും ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനത്തോട് കൂടിയ ചന്ത, അറവു ശാല, മത്സ്യ ചന്ത, കണ്ടെയ്നർ ഡിപ്പോ സൗകര്യങ്ങൾ തുടങ്ങിയവയോടെയാവും വ്യാപാര സമുച്ചയം നിർമ്മിക്കുക. ഇത് സംബന്ധിച്ച വിശദമായ പദ്ധതിരേഖ തയാറാക്കാൻ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പെടുന്ന കമ്മിറ്റിയെ 9ന് ചേർന്ന പഞ്ചായത്ത് സമിതിയുടെ അടിയന്തിര യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. എം.പി യുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ്, പഞ്ചായത്തംഗങ്ങളായ സുനിത ഫിലിപ്പ്, റാണി കോശി ജിജി വർഗീസ്, പഞ്ചായത്ത് സെക്രട്ടറി രേണു, അസിസ്റ്റന്റ് എൻജിനീയർ അരുൺ, നബാർഡ് ഡെപ്യൂട്ടി മാനേജർ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് 13 വയസ്സുകാരി മരിച്ചു. ചിറ്റൂർ ഗവ....

പാൻമസാലകൾ പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കുന്നതിൽ നിരോധനം ; പുതിയ പാക്കേജിങ് നിയമം പ്രാബല്യത്തിൽ

0
ന്യൂഡൽഹി : പാൻമസാല പായ്ക്ക് ചെയ്യുന്നതിന് പ്ലാസ്റ്റിക് രഹിത വസ്തുക്കൾ നിർബന്ധമാക്കി...

കണ്ണൂരിലെ ഫാത്തിമത്ത് റിസയുടെ ആത്മഹത്യ : ഭർത്താവിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്ത് പോലീസ്

0
കണ്ണൂർ: പൊയ്ത്തുംകടവിലെ ഫാത്തിമത്ത് റിസയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് ആസിഫിന്റെ മാതാപിതാക്കളെ...

ടാറ്റ സൺസിൽ നേതൃത്വ പ്രതിസന്ധി : എൻ. ചന്ദ്രശേഖരൻ സ്ഥാനമൊഴിഞ്ഞേക്കും

0
മുംബൈ : എന്‍. ചന്ദ്രശേഖരന്റെ പിന്മാറ്റം ടാറ്റ സണ്‍സില്‍ പെട്ടെന്നൊരു നേതൃമാറ്റത്തിന്...