കെയുഡബ്ള്യൂജെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ക്ഷേമ സംരംഭം വളരെ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരള പത്രപ്രവർത്തക യൂണിയന്‍റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ക്ഷേമ സംരംഭം വളരെ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ടിഡിഎം ഹാളിൽ കെയുഡബ്ള്യൂജെ ജേണലിസ്റ്റ് വെൽഫെയർ ഫണ്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മരണം, വലിയ ചികിത്സാ ചെലവ് തുടങ്ങി അവശ്യ ഘട്ടങ്ങളിൽ സഹായകമാകുന്നതാണ് ജേണലിസ്റ്റ് വെൽഫെയർ ഫണ്ട്. സർവീസിൽ ഇരുന്ന് മരിക്കുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും, രോഗം മൂലം ജോലിയിൽ തുടരാൻ സാധിക്കാതെ വരുന്നവർക്ക് മൂന്ന് ലക്ഷം രൂപയും നൽകുന്ന വിധമാണ് തുക ക്രമീകരിച്ചിരിക്കുന്നത്. വിരമിക്കുന്ന മാധ്യമപ്രവർത്തകരെയും കരുതലോടെയാണ് പരിഗണിച്ചിട്ടുള്ളത്.

65 വയസ്സ് വരെയുള്ള മാധ്യമപ്രവർത്തകരെ അസോസിയേറ്റ് അംഗമായി നിലനിർത്തുകയും നിശ്ചിതഘട്ടത്തിൽ അവർക്ക് ഫണ്ടിന്‍റെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഈ ഘട്ടത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപയാണ് വെൽഫെയർ ഫണ്ടിൽ നിന്നും നൽകുന്നത്. മെച്ചപ്പെട്ട ആരോഗ്യ ഇൻഷുറൻസ് കവറേജ്, മാധ്യമപ്രവർത്തകരുടെ അടുത്ത ആശ്രിതരുടെ അടിയന്തിര ദുരന്ത ഘട്ടങ്ങളിൽ സഹായം, മാധ്യമപ്രവർത്തകരുടെ അക്കാദമികവും സർഗാത്മകവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ, കലാസാഹിത്യ സംരംഭങ്ങൾ ഏറ്റെടുക്കുന്നതിനുള്ള പദ്ധതി ഇത്തരത്തിൽ വിപുലമായ ലക്ഷ്യങ്ങൾ മുന്നിൽ കാണുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...

മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച്ച

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച്ച. വേദിക്ക് സമീപത്ത് നിന്നും...

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക് ; ബസുകൾ നിർത്തിവെച്ച് അനിശ്ചിതകാല പണിമുടക്ക്

0
പാലക്കാട്: യാത്രാനിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ...

മലപ്പുറത്തെ മോർഫിം​ഗ് കേസിലെ പ്രതി പിടിയിൽ

0
തിരുവനന്തപുരം: മലപ്പുറത്തെ മോർഫിം​ഗ് കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം തിരുമല ഓടങ്കുഴി...