പത്തനംതിട്ട: കൊലപാതകം , സ്വർണ്ണകടത്ത് , മയക്കുമരുന്ന് ,
ക്വട്ടേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നവരുടെ സംരക്ഷകനാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെന്ന്
ഡി സി സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ തീപന്തത്തിൻ്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ പന്തം കൊളുത്തി പ്രകടനവും യോഗവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കും കൊലപാതക ക്രിമിനൽ മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഭരണകക്ഷിയിൽപ്പെട്ട എം. എൽ. എ തന്നെ തെളിവു സഹിതം വെളിപ്പെടുത്തുകയും പരാതി നൽകുകയും ചെയ്തിട്ടും അവർ ആ സ്ഥാനത്ത് തന്നെ തുടരുന്നത് മുഖ്യമന്ത്രിക്ക് ഈ കാര്യത്തിൽ എന്തോ മറച്ചു വെക്കുവാനുണ്ട് എന്നതിൻ്റെ തെളിവാണെന്നും ഡി.സി.സി പ്രസിഡൻ്റ് പറഞ്ഞു.
പൊതു സമൂഹത്തിനുമുന്നിൽ വർഗ്ഗീയ വിരുദ്ധത പ്രസംഗിക്കുകയും വർഗ്ഗീയ സംഘടനാ നേതാക്കളെ സന്ദർശിച്ച് രഹസ്യ ചർച്ച നടത്തുവാൻ തൻ്റെ ആളുകളെ അയക്കുകയും ചെയ്യുന്ന കപട മതേതരവാദിയായ മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരുവാൻ അർഹതയില്ലെന്നും അദ്ദേഹത്തിൻ്റെ രാജി അനിവാര്യമാണെന്നും
ഡി .സി . സി പ്രസിഡൻ്റ് പറഞ്ഞു. ഡി സി സി വൈസ് പ്രസിഡൻ്റ്എ .സുരേഷ്മാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡൻറ് പി മോഹൻരാജ് , കെ.പി. സി..സി നിർവാഹക സമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ, ഡി.സി.സി ഭാരവാഹികളായ അനിൽ തോമസ് , സാമുവൽ കിഴക്കു പുറം, കെജാസിം കുട്ടി,
സുനിൽ . എസ്. ലാൽ, റോഷൻ നായർ, ജി. രഘുനാഥ്, സിന്ധു അനിൽ,
എലിസബത്ത് അബു , മണ്ഡലം പ്രസിഡൻ്റുമാരായ റെനീസ് മുഹമ്മദ് , നാസർ തോണ്ട മണ്ണിൽ, വിൽസൺ തുണ്ടിയത്ത്, ദിലീപ്കുമാർ പൊതിപ്പാട് , സജി വർഗ്ഗീസ്, നേതാക്കളായ സിബി മൈലപ്ര , എസ് .അഫ്സൽ, നഹാസ് പത്തനംതിട്ട, പി.കെ ഗോപി,
എ ഫറൂഖ്, ജയിംസ് കീക്കരിക്കാട്, പി കെ ഇഖ്ബാൽ, അജിത് മണ്ണിൽ, അൻസർ മുഹമ്മദ്, സജി അലക്സാണ്ടർ, സജി കെ സൈമൺ, അഫ്സൽ ആനപ്പറ, ജോസ് കൊടുത്തറ, അബ്ദുൾ ഷുക്കൂർ, റെജി വാര്യപുരം, ഷാജിമോൻ, അംബിക വേണു,
അൻസി തോമസ് എന്നിവർ പ്രസംഗിച്ചു.