Monday, April 21, 2025 11:04 am

ശബരിമല തീർഥാടനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ശബരിമല തീർഥാടനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തയാറെടുപ്പുകൾക്ക് പണം ഒരു തടസമല്ല. കഴിഞ്ഞ 7 വർഷം കൊണ്ട് 220 കോടി ശബരിമല വികസനത്തിന് ചെലവാക്കി. ആറ് ഇടത്താവളങ്ങൾ തീർഥാടകർക്കായി പൂർത്തിയായി വരുന്നു. 108 കോടി രൂപ ഇതിനായി കിഫ്ബിയിൽ നിന്ന് ചെലവിട്ടു. മണ്ഡലകാലത്ത് തിരക്ക് അനുഭവപ്പെടുന്നു എന്നത് വസ്തുതയാണ്. തിരക്ക് കൂടിയാൽ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത അപകടങ്ങൾ ഉണ്ടായേക്കും. അത് മുന്നിൽ കണ്ട് ഉള്ള നടപടികളാണ് സ്വീകരിക്കുന്നത്. അത് കണക്കിലെടുത്താണ് തീർഥാടകരെ മുകളിലേക്ക് കയറ്റിവിടാൻ നടപടികൾ സ്വീകരിക്കുന്നത്.

ശരാശരി 62000 തീർഥാടകർ പ്രതിദിനം വരുന്നത് ഇക്കുറി 88000 ആയി വർധിച്ചു. വെള്ളപ്പൊക്ക ശേഷം ചെന്നെയിൽ നിന്നും തിരഞ്ഞെടുപ്പിനു ശേഷം തെലങ്കാനയിൽ നിന്നും ആളുകൾ കൂടുതലായി വന്നു. അതിനാൽ ദർശന സമയം ഒരു മണിക്കൂർ കൂട്ടി. ഒരു ദിനം 1, 20 ,000 വരെ ആളുകൾ വരെ എത്തി. പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറിൽ 4200 പേർക്കാണ് കയറാൻ കഴിയുക. മുതിർന്ന സ്ത്രീകളും കുട്ടികളും കയറുമ്പോൾ യാന്ത്രികമായി കയറ്റിവിടാൻ കഴിയില്ല. വകുപ്പുകൾ ഏകോപനത്തിലാണ് പ്രവർത്തിക്കുന്നത്. ആ ഏകോപനം കൂടുതൽ ശക്തമാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പോലീസ് വിന്യാസത്തിൽ മാറ്റം വരുത്താൻ നിർദേശിച്ചു. ഒരു ബാച്ചിനെ മുഴുവൻ ഒന്നിച്ച് മാറ്റില്ല. പുതിയ ബാച്ച് വരുമ്പോൾ അനുഭവസമ്പത്തുള്ള പകുതി പേരെ നിലനിർത്തും. ശബരിമല രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കേണ്ട ഒന്നല്ല. ഇതൊരു അവസരമായി എന്ന മട്ടിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെടാൻ യു ഡി എഫ് എംപിമാർ പറഞ്ഞത് നിർഭാഗ്യകരമാണ്. ഒരു കാര്യത്തിലും ഒന്നിച്ചു നിൽക്കാൻ കേരളത്തിന് കഴിയുന്നില്ല എന്ന നില വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

0
കൊല്ലം : കൊല്ലം അഞ്ചൽ ഏരൂരിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ...

ചികിത്സയ്‌ക്കെത്തിയ വൃദ്ധനെ ഡോക്ടര്‍ ക്രൂരമായി മര്‍ദിച്ചു

0
മധ്യപ്രദേശ് :  മധ്യപ്രദേശിലെ ആശുപത്രിയില്‍ എത്തിയ വൃദ്ധനെ ഡോക്ടര്‍ ക്രൂരമായി മര്‍ദിച്ചു....

ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി ഹിന്ദുത്വ പ്രവർത്തകർ

0
അഹമ്മദാബാദ്: ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി ഹിന്ദുത്വ...

72,000 തൊട്ടു ; സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു. സർവകാല റെക്കോർഡിലാണ്...