പതിനെട്ടാം പടിയുടെ വീതി വർദ്ധിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല : ടി.പി സെൻകുമാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല ഭക്തജന തിരക്ക് വിഷയത്തിൽ മലക്കംമറിഞ്ഞ് മുൻ ഡിജിപി ടി.പി സെൻകുമാർ. പതിനെട്ടാം പടിയുടെ വീതി വർദ്ധിപ്പിക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരങ്ങൾ പ്രകാരം പതിനെട്ടാം പടിയുടെ വീതി വർധിപ്പിക്കാൻ കഴിയില്ല. വീതി വർദ്ധിപ്പിക്കുന്ന കാര്യം നേരത്തെ തന്നെ പരിശോധിച്ചതാണ്. പ്രശ്നം പരിഹരിക്കാൻ പതിനെട്ടാം പടിയിൽ നല്ല ശ്രദ്ധ കൊടുക്കുക മാത്രമാണ് വഴിയെന്നും ടി.പി സെൻകുമാർ പറഞ്ഞു. പതിനെട്ടാം പടിയുടെ വീതി വർദ്ധിപ്പിക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വെച്ച് മറയ്ക്കാൻ പറ്റുമോ, വീതി വർദ്ധിപ്പിക്കാൻ കഴിയുമോ എന്നൊക്കെ നേരത്തെ പരിശോധിച്ചതാണ്. എന്നാൽ അതൊന്നും നടക്കില്ല.

ഇപ്പോൾ ഉള്ളത് വെച്ചേ നമുക്ക് ചെയ്യാൻ കഴിയൂ. പതിനെട്ടാംപടിയിൽ നല്ല ശ്രദ്ധ കൊടുക്കുക മാത്രമാണ് പരിഹാരം. തൊഴുതു കഴിയുന്നവർ അവിടെ നിൽക്കാതെ എളുപ്പത്തിൽ മടങ്ങാനും ശ്രദ്ധിക്കണം. ശബരിമലയിൽ ജോലി ചെയ്ത് പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ ക്രമീകരണത്തിൽ വീഴ്ച പറ്റി. മുതിർന്ന ഉദ്യോഗസ്ഥരുടെ എണ്ണം കുറഞ്ഞു. ഉള്ളവർ കൃത്യമായി മോണിറ്റർ ചെയ്യുന്നില്ല. ശബരിമലയെ ശ്രദ്ധിക്കേണ്ട പോലീസ് ഉദ്യോഗസ്ഥർ നവകേരള സദസിന്റെ തിരക്കിലെന്നും ടി.പി സെൻകുമാർ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....