തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലൈഫ് തുടരുന്നതോടൊപ്പം പട്ടിക വർഗ, ജാതി വിഭാഗക്കാർക്ക് വീട് നിർമ്മിക്കുന്ന പദ്ധതി സമാന്തരമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‍സി നിയമനങ്ങൾ മുഴുവൻ പരിശോധിക്കുമെന്നും അതിൽ എസ്‍സി-എസ്ടി പ്രാതിനിധ്യമില്ലെങ്കിൽ നിയമനങ്ങൾ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ദളിത് ക്രൈസ്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കും. ഉമ്മൻ ചാണ്ടി സിഎസ്ഡിഎസിന് കോളേജ് അനുവദിച്ചു. പക്ഷെ അത് നടപ്പിലാക്കാൻ കഴിഞ്ഞില്ല. ആ കോളേജ് താൻ നടപ്പിലാക്കും. അത് ഉമ്മൻ ചാണ്ടിയോടുള്ള ആദരവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റിൽ കുറവ് വന്നത് എസ്‍സി, എസ്ടി ഫണ്ടിനെ ബാധിക്കാത്ത രീതിയിൽ പ്രഖ്യാപിച്ചു. കല്ലുമാല ബഹിഷ്കരണസമരം കേരള നവോഥാന ചരിത്രത്തിന്റെ ഭാഗമാണ്. ഇനിയും തുടരേണ്ട നവോത്ഥാനത്തിന് സർക്കാർ എന്നും കൂടെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]
































