മുഖ്യമന്ത്രിയുടെ പ്രവർത്തനം ഏകാധിപതിയെപ്പോലെയെന്ന് വി.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിൽവർ ലൈനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സമീപനം ഏകാധിപതിയെപ്പോലെയാണെന്ന് വി.മുരളീധരൻ ആരോപിച്ചു. ഏകാധിപതികളെ ചവറ്റുകൊട്ടയിൽ എറിഞ്ഞ പാരമ്പര്യമുള്ള നാടാണിത്. സിൽവർ ലൈൻ പദ്ധതിക്ക് ഇതുവരെ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ല. സിൽവർ ലൈനുമായി ബന്ധപ്പെട്ട് അപ്പർ ക്ലാസ് മാന്യന്മാരുമായുള്ള സല്ലാപത്തെയാണ് മുഖ്യമന്ത്രി ചർച്ചയെന്ന് വിശേഷിപ്പിക്കുന്നത്. കേരളത്തിലെ കിടപ്പാടം മാത്രമുള്ള പാവപ്പെട്ടവരോടാണ് മുഖ്യമന്ത്രി ചർച്ച നടത്തേണ്ടത്. പാവപ്പെട്ടവരുടെ നെഞ്ചത്ത് ചവിട്ടിക്കൊണ്ട് കെ – റെയിൽ നടപ്പാക്കാൻ ബി.ജെ.പി അനുവദിക്കില്ല. കല്ല് മുഴുവൻ പിഴുത് മാറ്റുമെന്ന് പ്രഖ്യാപിച്ച യു.ഡി.എഫിന്റെ പ്രതിഷേധം സഭയിൽ മാത്രമായി ഒതുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിൽവർ ലൈൻ വിഷയത്തിൽ ധാർഷ്ട്യവും ധിക്കാരവും കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് അന്തത ബാധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മാടപ്പള്ളിയിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്കരിച്ച് പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊച്ച് കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് സ്ത്രീകളെ പോലീസുകാർ കൈയേറ്റം ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഈ പ്രതിഷേധം കാണാനും കേൾക്കാനുമുള്ള മാനസികാവസ്ഥയിലല്ല മുഖ്യമന്ത്രി.

ജനങ്ങളെ പോലീസ് അടിച്ചമർത്തുമ്പോൾ സമാധാനപരമായി സഭയിൽ ഇരിക്കാൻ പ്രതിപക്ഷത്തിന് കഴിയില്ല. പ്രതിപക്ഷം ശക്തമായി പ്രതികരിക്കും. കേരളത്തെ തകർക്കാനുള്ള സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് യു.ഡി.എഫ് സംഘടിപ്പിക്കാൻ പോകുന്നത്. കെ – റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സഭാ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും വി.ഡി സതീശൻ വ്യക്തമാക്കി. നിയമസഭയിലെ ചോദ്യോത്തര വേള സർക്കാരിനെ ആക്ഷേപിക്കാനുള്ള വേദിയാക്കി മാറ്റുകയാണ് പ്രതിപക്ഷമെന്നും അപവാദങ്ങളും അർത്ഥ സത്യങ്ങളും പ്രചരിപ്പിക്കാനാണ് വി.‍ഡി സതീശൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെട്ടിച്ചമച്ച കാര്യങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സിൽവർ ലൈൻ വിഷയത്തിൽ ഭരണ – പ്രതിപക്ഷ അം​ഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് സഭയിലുണ്ടായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...

കായംകുളത്ത് മത്തി പ്രളയം

0
ആലപ്പുഴ: കായംകുളം വലിയ അഴീക്കലില്‍ മത്തി പ്രളയം. നെയ്മത്തി കയറി മത്സ്യബന്ധന...

കാലുകൾ നഷ്ടപ്പെട്ട പോലീസുകാർക്ക് സഹായവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കാസർകോട് ജില്ലയിൽ ഹൈവേ പട്രോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ...

നീറ്റ് യു.ജി പുനപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ യാത്ര വൈകിപ്പിച്ച് പ്രധാനമന്ത്രി...

0
ദില്ലി: നീറ്റ് യു.ജി പുനപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ...