തിരുവല്ല : എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും ബി.ജെ.പി അഖിലേന്ത്യ വക്താവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കറും തമ്മിൽ നടന്നുവെന്ന് വെളിപ്പെട്ടിരിക്കുന്ന കൂടിക്കാഴ്ച അത്യന്തം ഞെട്ടിക്കുന്നതാണെന്നും പുറത്തു നടത്തുന്ന അക്രോശത്തിനപ്പുറത്ത് രൂപപ്പെട്ട അന്തർധാരയുടെ ആഴമാണ് ഇത് വ്യക്തമാക്കുന്നതെന്നും കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. രാഷ്ട്രീയ സദാചാരത്തിന്റെ അടിവേര് അറുത്ത് സ്വാർത്ഥ ലക്ഷ്യങ്ങൾക്കും സങ്കുചിത നേട്ടങ്ങൾക്കുമായി ഏതു തറവേലയും കാണിക്കുമെന്നാണ് ഇത് തെളിയിക്കുന്നത്. ലാവ് ലിൻ കേസ് അനന്തമായി നീട്ടി നീട്ടി വെയ്ക്കുന്നതും സ്വർണ്ണക്കടത്ത്, ലൈഫ്, സ്പിങ്കളർ തുടങ്ങിയ കേസുകളിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം എങ്ങും എത്താതെ ആവിയായി പോകുന്നതുമെല്ലാം ഈ അന്തർധാരയുടെ അനന്തരഫലമാണെന്ന മുൻധാരണ അരക്കിട്ടുറപ്പിക്കുന്നതാണ് ഈ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെ അറിവോടെ അരങ്ങേറിയ ഈ രഹസ്യ ബാന്ധവത്തിന്റെ ചുരുൾ നിവർന്നപ്പോൾ ഇ.പി. ജയരാജൻ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്ന് പറഞ്ഞു തന്റെ പങ്കു മറച്ചുവെച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വൃഥാ വ്യായാമമായി പരിണമിക്കുകയേ ഉള്ളൂവെന്നും പുതുശ്ശേരി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1