തിരുവനന്തപുരം : യുവജനങ്ങളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി ഇന്ന് തലസ്ഥാനത്ത് നടക്കും. തിരുവനന്തപുരം കവടിയാര്‍ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ രണ്ടായിരത്തോളം യുവജനങ്ങൾ പങ്കെടുക്കും. നവകേരള സദസിന്റെ തുടര്‍ച്ചയായി, നവകേരള സൃഷ്ടിക്കായി പൊതുജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി യുവജനങ്ങളുമായി സംവദിക്കുന്ന പരിപാടിയാണ് മുഖാമുഖം. വിവിധ ജില്ലകളിലായി മാര്‍ച്ച് മൂന്നുവരെയാണ് പരിപാടി നടത്തുന്നത്.
ഉച്ചക്ക് ഒരു മണിവരെയാണ് സംവാദ പരിപാടി നടക്കുക. അക്കാദമിക്ക് പ്രെഫഷണലുകള്‍, കലാ, കായിക, സാംസ്കാരിക, സിനിമ, വ്യവസായ, വാണിജ്യ, കാര്‍ഷിക മേഖലകളില്നിന്നുള്ളവരടക്കമാണ് മുഖാമുഖത്തില്‍ പങ്കെടുക്കുക.മന്ത്രി സജി ചെറിയാൻ പരിപാടിയിൽ അധ്യക്ഷതവഹിക്കും. മന്ത്രിമാരായ ജി.ആർ. അനിൽ, വി. ശിവൻകുട്ടി, വി. അബ്ദുറഹ്മാൻ, എ.എ. റഹീം എംപി, മേയർ ആര്യ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.