ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണം ‘എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല എന്ന’ അനന്തരവന്‍റെ മനോഭാവത്തെയാണ് ഓർമിപ്പിക്കുന്നത് ; ജോസഫ് എം. പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണം ‘എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല എന്ന’ അനന്തരവന്‍റെ മനോഭാവത്തെയാണ് ഓർമിപ്പിക്കുന്നതെന്നു കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവുമായ വിമർശനങ്ങളോട് മുഖ്യമന്ത്രി നിരന്തരമായി പ്രകടിപ്പിക്കുന്ന കടുത്ത അസഹിഷ്ണുതയാണ് വീണ്ടും നിയന്ത്രണം വിട്ടു പുറത്തുചാടിയിരിക്കുന്നത്. അധികാരം മത്തുപിടിപ്പിച്ചിരിക്കുന്ന ഉന്മാദാവസ്ഥയിൽ ‘മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം’ എന്ന് എല്ലാവരും എപ്പോഴും ഏറ്റുപാടി കൊള്ളണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഈ ശൈലിയോടും ധാർഷ്ട്യത്തോടും ഭരണത്തോടുമുള്ള തങ്ങളുടെ കടുത്ത എതിർപ്പാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനം കരുതിവെച്ചു നൽകിയത്. ഇത്ര വലിയ ആഘാതം ഏറ്റിട്ടും അതിൽനിന്ന് പാഠം പഠിച്ച് തിരുത്തേണ്ട മുഖ്യമന്ത്രി തിരുത്തൽ പ്രസ്താവനയിൽ മാത്രമൊതുക്കി തനിക്കൊരു മാറ്റവുമില്ലെന്ന്‌ വിളംബരം ചെയ്തു. പഴയ വിശ്വരൂപം തന്നെ പുറത്തെടുത്തിരിക്കുകയാണ് ഏകാധിപതികളുടെ സഹജ ഭാവപ്രകടനങ്ങൾ. കേന്ദ്ര സർക്കാരിനെയും പ്രവർത്തനങ്ങളെയും തന്നിലേക്ക് തന്നെ കേന്ദ്രീകരിപ്പിച്ച് ഞാൻ ഞാൻ മാത്രം എന്ന ഭാവത്തിൽ മോദി സർക്കാർ, മോദി ഗ്യാരന്റി എന്നിങ്ങനെ നാഴികയ്ക്ക് നാല്പതുവട്ടം ആവർത്തിച്ചു കൊണ്ടിരുന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനു ശേഷം ആത്മാർത്ഥതയോടെ അല്ലെങ്കിലും ഭരണഘടനയെ വണങ്ങാനും എൻ.ഡി.എ സർക്കാർ എന്ന് പറയാനും നിർബന്ധിതമായിരിക്കുന്നത് ജനങ്ങൾ ഏൽപ്പിച്ച ആഘാത ചികിത്സ കുറയെങ്കിലും ഫലിച്ചെന്നതിന്റെ സൂചനയാണ്. അതല്ലാതെ നിലനിൽപ്പില്ല എന്ന തിരിച്ചറിവിന്റെ ആ മാറ്റം പോലും മുഖ്യമന്ത്രിയിൽ കാണുന്നില്ല എന്നത് ജനാഭിപ്രായത്തിന് ഒരു വിലയും കൽപ്പിക്കുന്നില്ലെന്നതിന്റെ വിളംബരവും ജനാധിപത്യത്തോടുള്ള അവഹേളനവുമാണെന്നും പുതുശ്ശേരി പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചപ്പാത്തി നിർമാണ യന്ത്രത്തിൽ കൈ കുടുങ്ങി ; സംരംഭകയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി: ചപ്പാത്തി നിർമാണ യന്ത്രത്തിൽ കൈ കുടുങ്ങി സംരംഭകയ്ക്ക് ദാരുണാന്ത്യം. മുവാറ്റുപുഴ...

എച്ച് 1 ബി വിസ പുതിയ ഫീസ് സെപ്റ്റംബർ ഒൻപതിന് നിലവിൽവരും ; വിസ...

0
വാഷിങ്ടൺ : അമേരിക്കയിൽ എച്ച് 1-ബി, എൽ 1 വിസാ പുതുക്കലുമായി...

കോഴിക്കോട് ഗർഭിണിയുടെ മരണം : ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

0
പയ്യോളി : ഏഴു മാസം ഗർഭിണിയായിരിക്കെ കൊയിലാണ്ടി അരിക്കുളത്തെ വാടക വീട്ടിൽ...

തേനിയിൽ നിന്ന് എരുമേലിയിലേക്ക് പുതിയ ശബരി റെയിൽപ്പാത നിർമ്മാണം ; സർവേയ്ക്ക് അനുമതി

0
ചെന്നൈ : തമിഴ്‌നാട്ടിലെ തേനിയിൽനിന്ന് എരുമേലിയിലേക്ക് ശബരി റെയിൽപ്പാത നിർമിക്കുന്ന കാര്യം...