കോവിഡ് കാലത്ത് ചീഫ് സെക്രട്ടറി കുടിച്ചു തീര്‍ത്തത് 3ലക്ഷത്തിലധികം രൂപയുടെ ചായ ….അതും രണ്ടുമാസത്തെ മാത്രം കണക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് കാലത്ത് ചീഫ് സെക്രട്ടറിക്ക് ചായസല്‍ക്കാരത്തിന്റെ  ചിലവ് മൂന്നു ലക്ഷത്തി ആയിരത്തി തൊണ്ണൂറ്റി ഒന്‍പതു രൂപ. സെപ്തംബര്‍, ഒക്ടോബര്‍ മാസത്തിലെ മാത്രം തുകയാണിത്. ചീഫ് സെക്രട്ടറിയുടെ ആവശ്യപ്രകാരം പൊതുഭരണ വകുപ്പ് തുക അനുവദിച്ചു കൊണ്ട് ഉത്തരവിറക്കി.

കോവിഡ് കാലം തുടങ്ങിയതു മുതല്‍ നേരിട്ടുള്ള യോഗം വിലക്കികൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ഉത്തരവായി പുറത്തിറക്കിയത് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയാണ്. യോഗങ്ങള്‍ എല്ലാം ഓണ്‍ലൈനിലൂടെ മാത്രമെന്നാണ് ഈ ഉത്തരവില്‍ പറയുന്നത്. ഇതു നിലനില്‍ക്കുമ്പോഴാണ് 2020 സെപ്തംബറിലേയും  ഒക്ടോബറിലേയും ലൈറ്റ് റിഫ്രഷ്മെന്റ്  അഥവാ ചായ സല്‍ക്കാരത്തിനായി മൂന്നു ലക്ഷത്തി ആയിരത്തി ഒന്‍പതു രൂപ ബില്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫയല്‍ പൊതുഭരണവകുപ്പിലെത്തിയത്.

തുടര്‍ന്ന് ഈ തുക അംഗീകരിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി ജി.ഹരിപ്രിയ ഉത്തരവിറക്കി. 2020 സെപ്തംബറില്‍ ഒരു ലക്ഷത്തി അന്‍പതിനായിരത്തി അഞ്ഞൂററി ഇരുപത്തി ഒന്‍പതു രൂപയും ഒക്ടോബര്‍ മാസത്തില്‍ ഒരു ലക്ഷത്തി അന്‍പതിനായിരത്തി അഞ്ഞൂറ്റി എഴുപതുരൂപയുമാണ് ചിലവായത്. ചീഫ് സെക്രട്ടറിയുടേയും മറ്റു സെക്രട്ടറിമാരുടേയും ലൈറ്റ് റിഫ്രഷ്മെന്റ്  ചിലവെന്നാണ് ഫയലില്‍ കാണിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....