Tuesday, July 8, 2025 6:02 pm

ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് മേ​യ് 31ന് ​വി​ര​മി​ക്കും ; വി​ശ്വാ​സ് മേ​ത്ത അ​ടു​ത്ത ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യേ​ക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് മേ​യ് 31ന് ​വി​ര​മി​ക്കു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഐ​എഎ​സ് തലപ്പത്ത് അ​ഴി​ച്ചു​പ​ണി വ​രു​ന്നു. ആ​ഭ്യ​ന്ത​രം, വി​ജി​ല​ന്‍​സ് വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ്വാ​സ് മേ​ത്ത അ​ടു​ത്ത ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യേ​ക്കും. രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ വി​ശ്വാ​സ് മേ​ത്ത 1986 ഐ​എ​എ​സ് ബാ​ച്ചു​കാ​ര​നാ​ണ്. 2021 ഫെ​ബ്രു​വ​രി 28 വ​രെ അ​ദ്ദേ​ഹ​ത്തി​ന് സ​ര്‍​വീ​സു​ണ്ട്.

വി​ശ്വാ​സ് മേ​ത്ത ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യാ​ല്‍ സു​പ്ര​ധാ​ന വ​കു​പ്പാ​യ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​യി മൂ​ന്നു പേ​രു​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​തെ​ന്ന​റി​യു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ  ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ.​ജോ​സ്, വനം വ​കു​പ്പി​ന്റെ  ചു​മ​ത​ല​യു​ള്ള ആ​ഷാ തോ​മ​സ്, ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​ന്റെ  പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ.​വി.​വേ​ണു എ​ന്നി​വ​രി​ല്‍ ഒ​രാ​ള്‍ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​യേ​ക്കും.

ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ കാ​ര്യ​ത്തി​ല്‍ അ​ഴി​ച്ചു​പ​ണി ത​ല്‍​ക്കാ​ലം ഉ​ണ്ടാ​യേ​ക്കി​ല്ല. എ​ന്നാ​ല്‍ കോ​ട്ട​യ​ത്ത് പു​തി​യ ക​ള​ക്ട​റെ നിയ​മി​ക്കും. കോ​ട്ട​യം ക​ള​ക്ട​ര്‍ പി.​കെ. സു​ധീ​ര്‍ ബാ​ബു ഈ ​മാ​സം 31ന് ​വി​ര​മി​ക്കു​ക​യാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ പ്രവര്‍ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത് ക​ള​ക്ട​ര്‍​മാ​രാ​യ​തി​നാ​ല്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ മാ​റ്റ​മു​ണ്ടാ​വി​ല്ല. എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ ഒ​രു ജി​ല്ല​യി​ല്‍ ത​ന്നെ ര​ണ്ടു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രാ​ണ്. 1990 ബാ​ച്ചു​കാ​രാ​യ അ​ല്‍​കേ​ഷ്കു​മാ​ര്‍ ശ​ര്‍​മ, ശാ​ര​ദാ​ മു​ര​ളീ​ധ​ര​ന്‍, വി.​വേ​ണു എ​ന്നി​വ​രെ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെക്രട്ടറിമാരാ​യി ഉ​യ​ര്‍​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​തി​ന​കം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് റിപ്പോർട്ട്

0
ഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം...

കെഎസ്ആര്‍ടിസി നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ...

0
തിരുവനന്തപുരം : കെഎസ്ആര്‍ടിസി നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന ഗതാഗതമന്ത്രി...

വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നതിനെ കുറിച്ച് വി ഡി സതീശന്‍

0
തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ചാരക്കേസില്‍ അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തില്‍...

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (08/07/2025) മുതൽ 10/07/2025 വരെ മണിക്കൂറിൽ...