മുംബൈ : മുതിര്‍ന്ന പുരോഹിതരുടെ പീഡനത്തെ തുടര്‍ന്ന് പള്ളിക്കുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് പുരോഹിതന്‍.
ഷാലിമാര്‍ ചൗക്കിലെ സെന്റ് തോമസ് ചര്‍ച്ചിലെ ഫാദര്‍ ആനന്ദ് ആപ്‌തെ (61) ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഞായറാഴ്ച കുര്‍ബാന നടക്കുന്നതിനിടെയായിരുന്നു സംഭവം. പ്രാര്‍ത്ഥനയ്‌ക്കിടെ ആത്പെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. കണ്ടുനിന്നവര്‍ ഉടനെ തീ അണച്ച് അദ്ദേഹത്തെ ആശുപത്രിയി ലെത്തിച്ചു. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ 15 ശതമാനത്തോളം പൊള്ളല്‍ ഏറ്റിട്ടുണ്ട്. നാസിക് ജില്ലാ ആശുപത്രിയിലാണ് ആപ്‌തെ ചികിത്സയില്‍ കഴിയുന്നത്. തുടര്‍ന്ന് പോലീസ് എത്തി അദ്ദേഹത്തിന്റെ മൊഴിയെടുത്തു. മൊഴിയിലാണ് മുതിര്‍ന്ന പുരോഹിതരുടെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമെന്ന് വ്യക്തമാക്കിയത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മുതിര്‍ന്ന പുരോഹിതരുടെ പീഡനത്തെ തുടര്‍ന്ന് പള്ളിക്കുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് പുരോഹിതന്‍
RECENT NEWS
Advertisment