തിരുവനന്തപുരം: ആഫ്രിക്കയുടെ കിഴക്കുഭാഗത്തോടു ചേർന്നുകിടക്കുന്ന ഫ്രഞ്ച് അധിനിവേശപ്രദേശമായ റീയൂണിയൻ ദ്വീപുകളിൽ ചിക്കുൻഗുനിയ വ്യാപിക്കുന്നു. ലോകാരോഗ്യസംഘടന വിദഗ്ധരുടെ യോഗംവിളിച്ച് സ്ഥിതി വിലയിരുത്തിവരുകയാണ്. ഇതേത്തുടർന്ന് സംസ്ഥാനത്തും ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകി. പ്രതിരോധം ശക്തമാക്കാൻ ജില്ലകൾക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശംനൽകി. റീയൂണിയൻ ദ്വീപുകളിൽ നിലവിൽ പതിനയ്യായിരത്തോളംപേർക്ക് അവിടെ ചിക്കുൻഗുനിയ സ്ഥിരീകരിച്ചിട്ടുണ്ട്. നവജാതശിശുക്കൾ ഉൾപ്പെടെ ഒട്ടേറെപ്പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
2006-2007 കാലഘട്ടത്തിൽ റീയൂണിയൻ ദ്വീപുകളിൽ വ്യാപിച്ച ചിക്കുൻഗുനിയ ഏഷ്യൻരാജ്യങ്ങളിലേക്ക് പടർന്നിരുന്നു. മുൻപ് ചിക്കുൻഗുനിയ വന്നിട്ടുള്ളവർക്ക് പ്രതിരോധശക്തിയുണ്ടാകാനാണ് സാധ്യതയെന്ന് ആരോഗ്യവകുപ്പ് അധികൃതർ വിലയിരുത്തുന്നു. അതിനാൽ ചെറുപ്പക്കാരെയും കൊച്ചുകുട്ടികളെയും കൂടുതൽ ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കുഞ്ഞുങ്ങളെ കൊതുകുവലയ്ക്കുള്ളിൽത്തന്നെ കിടത്താൻ ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.1952-ൽ ടാൻസാനിയയിലാണ് ചിക്കൻഗുനിയ ആദ്യമായി റിപ്പോർട്ടുചെയ്തത്. സംസ്ഥാനത്ത് ഈമാസം രണ്ടുപേർക്ക് ചിക്കുൻഗുനിയ സ്ഥിരീകരിച്ചിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.