Thursday, July 3, 2025 1:37 pm

ഇടുക്കിയില്‍ അടയ്ക്കാ കളത്തില്‍ ബാലവേല ; ആസാം സ്വദേശികളായ 37 കുട്ടികളെ മോചിപ്പിച്ചു ; നടത്തിപ്പുകാരന്‍ മുങ്ങി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് അടക്കാ കളത്തില്‍ ബാലവേല ചെയ്യുകയായിരുന്ന 37 കുട്ടികളെ ബാലക്ഷേമ സമിതി കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. വണ്ണപ്പുറം പാക്കട്ടിയിലെ അടയ്ക്ക കളത്തിലാണ് കുട്ടികൾ ദിവസങ്ങളായി പണിയെടുത്തുകൊണ്ടിരുന്നത്. അടയ്ക്ക പൊളിക്കലും അടുക്കലുമായിരുന്നു കുട്ടികളുടെ ജോലി. സംഭവത്തില്‍ അന്വേഷണം നടത്തി നടത്തിപ്പുകാരനെതിരെ നടപടിയെടുക്കാൻ ബാലക്ഷേമ സമിതി പോലീസിന് നി‍ർദ്ദേശം നൽകി.

ബാലക്ഷേമ സമിതിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. അടയ്ക്കാ കളത്തില്‍ തുടർച്ചയായി പണിയെടുത്തതിനാൽ പലരുടെയും കൈ മുറിഞ്ഞ നിലയിലാണ്. അസം സ്വദേശികളാണ് കുട്ടികൾ. എല്ലാവരുടെയും പ്രായം 9നും 15 വയസിനും ഇടയിലാണ്. അടയ്ക്കാ കളത്തിൽ പണിയെടുക്കുന്നതിനായി 47 കുടുംബങ്ങളെ അസമിൽ നിന്നെത്തിച്ചിട്ടുണ്ട്.

ഈ കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പണിയെടുത്ത് കൊണ്ടിരുന്നത്. വിവരങ്ങൾ ശേഖരിച്ച ശേഷം ഇനി പണിയെടുപ്പിക്കില്ലെന്ന ഉറപ്പിൽ കുട്ടികളെ മാതാപിതാക്കൾക്കൊപ്പം വിട്ടു. വിളിപ്പിച്ചാൽ ഏത് സമയത്തും കുട്ടികളെ ഹാജരാക്കണമെന്നും ബാലക്ഷമേ സമിതി അറിയിച്ചു. പരിശോധന നടത്തുമ്പോൾ മുങ്ങിയ അടയ്ക്കകളം നടത്തിപ്പുകാരനായി പോലീസ് അന്വേഷണം തുടങ്ങി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഞ്ചേശ്വരത്ത് കോഴിയങ്കം നടത്തി ചൂതാട്ടത്തിലേർപ്പെട്ട മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

0
മഞ്ചേശ്വരം : കാസർഗോഡ് മഞ്ചേശ്വരത്ത് കോഴിയങ്കം നടത്തി ചൂതാട്ടത്തിലേർപ്പെട്ട മൂന്ന് പേരെ...

പറമ്പിക്കുളത്ത് നിന്ന് ​വിദ്യാർത്ഥിയെ കാണാതായതായി പരാതി

0
പറമ്പിക്കുളം : പറമ്പിക്കുളത്ത് നിന്ന് ​ഐ.ടി.ഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി. രണ്ട്...

തിരുവൻവണ്ടൂർ പഞ്ചായത്തില്‍ വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകി

0
തിരുവൻവണ്ടൂർ : ഗ്രാമപഞ്ചായത്ത്‌ അഞ്ചാം വാർഡിൽ വൃദ്ധന് പേവിഷബാധ ബാധിച്ചതിനെത്തുടർന്ന്...

ഓമനപ്പുഴ കൊലപാതകത്തിൽ അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴ എയ്ഞ്ചൽ ജാസ്മിൻ കൊലപാതകത്തിൽ അമ്മയ്ക്കും അമ്മാവനും പങ്ക്....