മാനന്തവാടി: പ്രായപൂർത്തിയാവാത്ത പട്ടികവർഗ പെൺകുട്ടിയെ വ്യാജരേഖയുണ്ടാക്കി 40കാരന് വിവാഹം ചെയ്തുകൊടുത്ത കേസിൽ വിവാഹ ബ്രോക്കറും അറസ്റ്റിൽ. പൊഴുതന അച്ചൂരാനം കാടംകോട്ടിൽ കെ.സി സുനിൽ കുമാർ (36) ആണ് അറസ്റ്റിലായത്. വിവാഹം കഴിച്ച വടകര പുതിയാപ്പ കുയ്യടിയിൽ വീട്ടിൽ കെ. സുജിത്ത് (40) ആണ് ഒന്നാംപ്രതി.ഇയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പോക്സോ കേസിലെ വകുപ്പുകളും പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. എസ്.എം.എസ് ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ സംഘമാണ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കളുടെ അജ്ഞത മറയാക്കിയും ബന്ധുക്കൾക്ക് പണം നൽകി സ്വാധീനിച്ചും പെൺകുട്ടിയുടെ ആധാർ കാർഡിന്റെ കോപ്പിയിൽ ജനനത്തീയതി തിരുത്തിയുമാണ് വിവാഹം നടത്തിയത്. ജനുവരിയിലായിരുന്നു വിവാഹം. സുജിത്തിൽ നിന്ന് ബ്രോക്കർ ഫീസായി സുനിൽ കുമാർ വലിയ തുക കൈപ്പറ്റി. ഇയാളുടെ ഫോണിൽ പട്ടിക വർഗക്കാരായ കൂടുതൽ പെൺകുട്ടികളുടെ ഫോട്ടോകൾ കണ്ടെത്തി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.