Sunday, April 20, 2025 9:39 pm

 ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്ത സംഭവം ; വരനും പുരോഹിതനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുക്കാന്‍ തീരുമാനിച്ച് ബാലവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ആറംക്ലാസ് വിദ്യാര്‍ഥിനിയുടെ വിവാഹവുമായി ബന്ധപ്പെട്ട്  വരനും വിവാഹം നടത്തിയ പുരോഹിതനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുക്കാന്‍ ബാലവകാശ കമ്മീഷന്‍  തീരുമാനിച്ചു. ജൂണ്‍ 1ന് തെലുങ്കാനയിലാണ് സംഭവം. ക്ഷേത്രത്തില്‍ വച്ച്‌ വിവാഹം നടത്തിയതിനാണ് പുരോഹിതനെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്. ബാലവിവാഹം തടയല്‍, പോക്‌സോ, ബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ വിവാഹം നടത്തല്‍ എന്നീ നിയമങ്ങള്‍ പ്രകാരമാണ് ശിക്ഷാ നടപടി.

പുരോഹിതന്‍, വധുവിന്റെയും വരന്റെയും മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ ശിക്ഷാനടപടി ആവശ്യപ്പെട്ടതായി ബാലല ഹക്കുല സംഗം സംഘടന സാമൂഹ്യ പ്രവര്‍ത്തകന്‍ അച്യുത് റാവു വ്യക്തമാക്കി. ഹൈദരാബാദില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരം ഗുഡ്‌ലപോച്ചംപള്ളിക്ക് സമീപം കണ്ട്‌ലകോയ ജില്ലയില്‍ മേദ്ചലിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. എഫ്‌ഐആറില്‍ പെണ്‍കുട്ടിയുടെ വയസ്സ് 18 എന്ന്  കാണിക്കുന്നുണ്ടെങ്കിലും ആറാംക്ലാസിലാണ് കുട്ടി പഠിക്കുന്നതെന്നും ഒരു മാസം മുമ്പാണ് പ്രായപൂര്‍ത്തിയായതെന്നും ബാലാവകാശ കമ്മീഷന്‍ പ്രവര്‍ത്തകന്‍ പറഞ്ഞു. നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയാണ് വരനായ രാജു. ലൈംഗിക പീഡനങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന വകുപ്പിനെ മുന്‍നിര്‍ത്തിയാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൈക്കൂലിയായി ഇറച്ചിയും ? ; നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ അനധികൃത ഇറച്ചിക്കടകള്‍ വ്യാപകം

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ അനധികൃത ഇറച്ചിക്കടകള്‍ വ്യാപകം. പഞ്ചായത്ത് അധികൃതരുടെ...

പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: പതിനാറ് വർഷത്തിന് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി...

ചെർപ്പുളശേരിയിൽ ലഹരിക്കടത്ത് സംഘത്തിലെ നാല് പേർ പിടിയിൽ

0
പാലക്കാട്: ചെർപ്പുളശേരിയിൽ ലഹരിക്കടത്ത് സംഘത്തിലെ നാല് പേർ പിടിയിൽ. നെല്ലായി സ്വദേശി...