സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം : ചെ​ന്നൈ​യി​ല്‍​നി​ന്നും എ​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി ആ​ണ് മ​രി​ച്ച​ത്

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. ചെ​ന്നൈ​യി​ല്‍​നി​ന്നും എ​ത്തി​യ പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റം ചെട്ടിയാം​കു​ളം സ്വ​ദേ​ശി​നി മീ​നാ​ക്ഷി അ​മ്മാ​ള്‍ (73) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വ​ര്‍ മ​രി​ച്ച​ത്. ഇ​വ​രു​ടെ ആദ്യ​ത്തെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു​വെ​ങ്കി​ലും മ​ര​ണ​ശേ​ഷം അ​യ​ച്ച സാ​മ്പി​ളാ​ണ് പോസിറ്റീവായ​ത്.

ചെ​ന്നൈ​യി​ല്‍​നി​ന്നും മേ​യ് 25നാ​ണ് ഇ​വ​ര്‍ വാ​ള​യാ​ര്‍ വ​ഴി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്നു ശ്രീ​കൃ​ഷ്ണ​പു​ര​ത്തെ സഹോദരന്റെ  വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. മേ​യ് 28ന് ​ക​ടു​ത്ത പ​നി അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് മീനാ​ക്ഷി അ​മ്മാ​ളെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​വ​ര്‍​ക്ക് പ്ര​മേ​ഹ​വും ന്യു​മോ​ണി​യ​യും ഉണ്ടായിരു​ന്ന​താ​യി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു. ഇ​വ​രു​ടെ സം​സ്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച്‌ ഇന്നുതന്നെ ന​ട​ത്തും. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...