ഓപ്പറേഷന്‍ പി ​ഹ​ണ്ട് ; കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച 47 പേ​ര്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും സൈ​ബ​ര്‍ ലോ​ക​ത്തു പ്ര​ച​രി​പ്പി​ക്കു​ന്ന​തും പ​ങ്കു​വെയ്ക്കുന്നതു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സം​സ്ഥാ​ന​ത്താ​കെ 47 പേ​ര്‍ അ​റ​സ്റ്റി​ല്‍. ഓപ്പറേഷന്‍ പി ​ഹ​ണ്ട് എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 89 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 143 ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

സം​സ്ഥാ​ന​ത്താ​കെ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഐ​ടി രം​ഗ​ത്തു​ള്ള​വ​രും ഉ​യ​ര്‍​ന്ന ജോ​ലി​യു​ള്ള​വ​രും ഉ​ള്‍​പ്പ​ടെ​ പിടിയിലായത്. അ​ട​ച്ചു​പൂ​ട്ട​ല്‍ കാ​ല​ത്ത് കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​തി​ക്ര​മ​ങ്ങ​ള്‍ കൂ​ടു​ന്ന​താ​യി കേ​ര​ളാ സൈബ​ര്‍ ഡോ​മി​ന്‍റെ​യും കേ​ര​ളാ പോ​ലീ​സി​ന്റെ  കൗ​ണ്ട​റിം​ഗ് ചൈ​ല്‍​ഡ് സെ​ക്ഷ്വ​ല്‍ എ​ക്സ​പ്ലോ​യി​റ്റേ​ഷ​ന്‍ വിഭാഗത്തിന്റെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് പോ​ലീ​സ് മേ​ധാ​വി ലോക്നാഥ് ബെ​ഹ്റ പ​രി​ശോ​ധ​ന​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ക്രൈം ​ബ്രാ​ഞ്ച് ഐ​ജി എ​സ്.​ശ്രീ​ജി​ത്തി​ന്റെ  നേ​തൃ​ത്വ​ത്തി​ല്‍ 117 സം​ഘ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്താ​കെ പ​രി​ശോ​ധ​ന നടത്തുക​യാ​യി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ഹാ​ര്‍​ഡ് ഡി​സ്കു​ക​ള്‍, ലാ​പ്ടോ​പ്പു​ക​ള്‍, മെ​മ്മ​റി കാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. പോ​ലീ​സ് ക​ണ്ടെ​ത്തി​യ വീ​ഡി​യോ​ക​ളി​ല്‍ പ​ല​തും സംസ്ഥാ​ന​ത്തു​ള്ള ആ​റു വ​യ​സു മു​ത​ല്‍ 15 വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടേ​താ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...