Wednesday, March 19, 2025 6:42 am

നാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം ; 62കാരന് 110 വർഷം തടവ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ചേര്‍ത്തലയിൽ നാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 110 വർഷം തടവുശിക്ഷ. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടില്‍ രമണനെ(62) ആണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്‌സോ) തടവിന് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 110 വർഷം തടവു ശിക്ഷ വിധിച്ച കോടതി പ്രതിക്ക് 6 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടക്കാത്തപക്ഷം മൂന്നുവര്‍ഷം കൂടി ശിക്ഷയനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പെൺകുട്ടിക്കു നേരെ പ്രതി മൂന്നുവര്‍ഷക്കാലം ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. 2019ല്‍ തുടങ്ങിയ പീഡനം 2021ലാണ് പുറത്തറിയുന്നത്. വൈകാതെ ആലപ്പുഴ മണ്ണഞ്ചേരി പോലീസ് കേസെടുക്കുകയായിരുന്നു. പ്രതിയുടെ വീട്ടില്‍ ടിവി കാണുന്നതിനും മറ്റും ചെല്ലുന്ന സമയത്തായിരുന്നു പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നത്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കുട്ടിയെ പോലീസ് പിടിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമത്തിനിടെ പെൺകുട്ടിക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയെ പ്രതി ഉപദ്രവിക്കുന്നതു ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ അമ്മൂമ്മയാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് അമ്മയെ അറിയിച്ചത്.

വൈകാതെ വിവരം പോലീസിനെയും ചൈല്‍ഡ് ലൈൻ അധികൃതരെയും അറിയിക്കുകയായിരുന്നു. കുട്ടിയെ ഉപദ്രവിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടും ആരോടും പറയാതെ മറച്ചുവച്ച പ്രതിയുടെ ഭാര്യയും കേസില്‍ ഉൾപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിചാരണ സമയത്ത് ഇവര്‍ കിടപ്പിലായിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 29 സാക്ഷികളെയും 28 രേഖകളും കോടതിയിൽ ഹാജരാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്പേസ് എക്സിനും നാസക്കും ട്രംപിനും അഭിനന്ദനങ്ങളുമായി ഇലോണ്‍ മസ്ക്

0
ഫ്ലോറിഡ : ക്രൂ- 9 ന്റെ വിജയകരമായ ലാന്റിങ്ങിന് സ്പേസ് എക്സിനും...

സുനിത വില്യംസ് ഉൾപ്പെടെയുള്ള യാത്രികർക്ക് ഇനി ആഴ്‌ചകൾ നീളുന്ന ഫിസിക്കൽ തെറാപ്പിയും മെഡിക്കൽ നിരീക്ഷണവും

0
ഫ്ലോറിഡ : ബഹിരാകാശത്തുനിന്നും ഭൂമിയിലെത്തിയ സുനിത വില്യംസ് ഉൾപ്പെടെയുള്ള യാത്രികർക്ക് ഇനി...

അത്യന്തം സന്തോഷവാന്മാരാണെന്ന് നാസ ; ആദ്യ പ്രതികരണം

0
ഫ്ലോറിഡ : ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെ മാസങ്ങൾ നീണ്ട ദൗത്യത്തിനു ശേഷം...

സുനിത വില്യംസും സംഘവും തിരിച്ചെത്തിയതിൽ ഇന്ത്യയിലും ആഘോഷം

0
ദില്ലി : ബഹിരാകാശത്തുനിന്നും സുനിത വില്യംസും സംഘവും തിരിച്ചെത്തിയതിൽ ഇന്ത്യയിലും ആഘോഷം....