Thursday, May 15, 2025 4:32 am

റെംഡിസിവിര്‍‍ നല്‍കരുത് : കുട്ടികളുടെ കോവിഡ്​ ചികിത്സക്ക്​ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കുട്ടികളുടെ കോവിഡ്​ ചികിത്സക്ക്​ ​ പുതിയ മാര്‍​ഗരേഖ പുറത്തിറക്കി കേന്ദ്രം. ഡയറക്​ടര്‍ ജനറല്‍ ഓഫ്​ ഹെല്‍ത്ത്​ സര്‍വീസാണ്​ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്​. പ്രധാനമായും റെംഡസിവീര്‍ കുട്ടികള്‍ക്ക്​ നല്‍കരുതെന്നാണ് നിര്‍ദ്ദേശം​​​. ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക്​ പാരസെ​റ്റാമോള്‍ ഡോക്​റുടെ നിര്‍ദേശമനുസരിച്ച്‌​ നല്‍കാമെന്നും ഡയറക്​ടര്‍ ജനറല്‍ ഓഫ്​ ഹെല്‍ത്ത്​ സര്‍വീസ്​ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സ്​റ്റി​റോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളില്‍ ആവശ്യമില്ലെന്നാണ്​ വിലയിരുത്തല്‍. 12 വയസിന്​ മുകളിലുള്ള കുട്ടികള്‍ ആറ്​ മിനിറ്റ്​ നടന്നതിന്​ ശേഷം പള്‍സ്​ ഓക്​സിമീറ്റര്‍ ഉപയോഗിച്ച്‌​ രക്​തത്തി​ലെ ഓക്​സിജന്‍ അളവ്​ പരിശോധിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്​. അവശ്യഘട്ടങ്ങളില്‍ രോഗത്തിന്റെ തീവ്രത മനസിലാക്കാന്‍ ഹൈ റെസലൂഷന്‍ സി.ടി സ്​കാനിങ്​ ഉപയോഗിക്കാമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്​.

പരിശോധനയില്‍ രക്​തത്തിന്റെ ഓക്​സിജന്‍ അളവില്‍ മൂന്ന്​ മുതല്‍ അഞ്ച്​ ശതമാനത്തിന്റെ കുറവുണ്ടാവുകയോ കുട്ടികള്‍ക്ക്​ ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്​താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. രക്​തത്തില്‍ ഓക്​സിജന്റെ അളവ്​ 94 ശതമാനത്തിലും താഴ്​ന്നാലും ശ്രദ്ധിക്കണം. എന്നാല്‍ ഗുരുതര ആസ്​തമ രോഗമുള്ള കുട്ടികള്‍ക്ക്​ ഇത്തരം ചികിത്സ രീതി നിര്‍ദേശിക്കുന്നില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....