യുവതിയെ ഫ്ളാറ്റില്‍ തടഞ്ഞുവെച്ച്‌ ക്രൂരമായ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കണ്ണൂര്‍ സ്വദേശിയായ യുവതിയെ ഫ്ളാറ്റില്‍  തടഞ്ഞുവെച്ച്‌ ക്രൂരമായ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കേസിലെ പ്രതി തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫിന്റെ സഹോദരനും സുഹൃത്തുക്കളുമാണ് പോലീസ് പിടിയിലായത്. ഇവര്‍ പ്രതിയെ രക്ഷപെടാനും ഒളിവില്‍ പോകാനും സഹായിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് ഇവരെ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്. അതേസമയം മുഖ്യപ്രതി മാര്‍ട്ടിന്‍ ജോസഫിനെ പിടികൂടാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരീക്ഷിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഒളിസങ്കേതം സംബന്ധിച്ച സൂചനകളും ലഭിക്കുന്നില്ല. എറണാകുളം മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്‌ എട്ടു വരെയാണ് കണ്ണൂര്‍ സ്വദേശിയായ യുവതിയെ തൃശൂര്‍ പുറ്റേക്കര പുലിക്കോട്ടില്‍ മാര്‍ട്ടിന്‍ ജോസഫ് പീഡിപ്പിച്ചത്. ക്രൂരമായി ദേഹോപദ്രവം ഏല്പിക്കുകയും നഗ്നരംഗങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഫ്ളാറ്റില്‍ നിന്ന് രക്ഷപെട്ട യുവതി സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കി രണ്ടാഴ്ച കഴിഞ്ഞും നടപടി സ്വീകരിച്ചില്ലെന്ന് വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം ഉൗര്‍ജിതമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....